'ഇഎംഐ ഉണ്ടല്ലോ' ദീപാവലി പ്രചാരണവുമായി ബജാജ് ഫിനാന്‍സ്

ദീപാവലി ഉത്സവ കാലത്ത് ബജാജ് ഫിനാന്‍സ് മുന്നില്‍വയ്ക്കുന്ന ‘ഇഎംഐ ഉണ്ടല്ലോ’ പ്രചാരണ പരിപാടി ആരംഭിച്ചു. ഇഎംഐയില്‍ വാങ്ങുന്ന വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവുകളും ക്യാഷ് ബാക്കും വാഗ്ദാനം ചെയ്യുന്നതാണ് ‘ഇഎംഐ ഉണ്ടല്ലോ’ ക്യാംപെയ്ന്‍.

ബജാജ് ഫിന്‍സെര്‍വ് ഡയറക്ട് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, ഫിറ്റ്നസ് ഉപകരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ആക്സസറികള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി പലതും കിഴിവുകളടക്കം കുറഞ്ഞ ഡൗണ്‍ പേയ്മെന്റില്‍ ലഭിക്കും. ഓഫറുകള്‍ നവംബര്‍ 15ന് അവസാനിക്കും.

വിവിധ നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കളെ ഏതു സമയത്തും എവിടെയും ഷോപ്പിംഗ് നടത്തുന്നതിന് ‘ഇഎംഐ ഉണ്ടല്ലോ’ ക്യാംപെയ്‌നിലൂടെ ബ്രാന്‍ഡ് പ്രാപ്തമാക്കുന്നു. ഡെലിവറി സമയം കുറയ്ക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള 43,000ലധികം വില്‍പ്പനക്കാരുടെ ശൃംഖല പ്രയോജനപ്പെടുത്താനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു.

ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട സ്റ്റോറില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ അവരുടെ ‘ബജാജ് ഫിന്‍സെര്‍വ് ഇഎംഐ നെറ്റ്‌വര്‍ക്ക് കാര്‍ഡ്’ ഉപയോഗിച്ച് ഓണ്‍ലൈനിലോ ഷോപ്പിംഗ് നടത്താം. ക്യുറേറ്റ് ചെയ്ത വ്യത്യസ്ത റിവാര്‍ഡുകളിലൂടെയും പ്രമോഷനുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ലാഭം ഉണ്ടാക്കാനും ഇതിലൂടെ കഴിയുമെന്ന് ബജാജ് ഫിനാന്‍സ് ഉറപ്പ് നല്‍കുന്നു.