നൂറ് ദിന പദ്ധതികളുമായി രണ്ടാമൂഴം കൊഴുപ്പിക്കാൻ നരേന്ദ്രമോദി

വമ്പൻ വിജയം ഉറപ്പിച്ച നരേന്ദ്രമോദി ജനപ്രിയ പ്രഖ്യാപനങ്ങളുമായി തന്റെ രണ്ടാം ഊഴം കൊഴുപ്പിക്കുന്നതിനുള്ള നീക്കം സജീവമാക്കി. പുതിയ സർക്കാരിന്റെ നൂറ് ദിന പദ്ധതികൾക്ക് രൂപം നൽകുകയാണ് ധന മന്ത്രാലയം. സ്വകാര്യ മൂലധന നിക്ഷേപം ഉയർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മേഖലക്ക് ആശ്വാസം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയാണ് 100 ദിന പദ്ധതികൾ ആവിഷ്കരിക്കുന്നത്.

Read more

നികുതി വരുമാനം ഉയർത്തുക, നികുതി നടപടികൾ ലളിതമാക്കുക തുടങ്ങിയ കാര്യങ്ങൾക്കും പ്രത്യേക ഊന്നൽ നൽകുന്നു. നൂറ് ദിന പദ്ധതികൾക്ക് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ എല്ലാ മന്ത്രാലയങ്ങളോടും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.