ബെംഗളൂരുവിന്റെ നിരത്തുകളിലേക്ക് 921 ലോഫ്ളോര്‍ ഇലക്ട്രിക് ബസുകള്‍; കാര്‍ബണ്‍ മുക്തമാക്കാന്‍ ടാറ്റാ മോട്ടേഴ്‌സും ബി.എം.ടി.സിയും കൈകോര്‍ക്കുന്നു; പിറന്നത് ചരിത്രം

ബെംഗളൂരു നഗരത്തെ കാര്‍ബണ്‍ മുക്തമാക്കാന്‍ ടാറ്റാ മോട്ടേഴ്‌സുമായി സഹകരിച്ച് ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി). ബെംഗളൂരൂ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ എല്ലാ ഇലട്രിക്കിലേക്ക് മാറ്റാനാണ് ബി.എം.ടി.സി തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ 921 ലോ-ഫ്ലോര്‍ ഇലക്ട്രിക് ബസുകള്‍ ടാറ്റയുടെ കൈയ്യില്‍ നിന്നും വാങ്ങും. ഇതു സംബന്ധിച്ച് ബി.എം.ടി.സിയും ടാറ്റയും തമ്മില്‍ കരാര്‍ ഒപ്പിട്ടു.

കരാറിന്റെ ഭാഗമായി തങ്ങളുടെ അനുബന്ധ സ്ഥാപനമായ ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് 12 വര്‍ഷത്തേക്ക് 921 യൂണിറ്റ് ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു.

Read more

സുസ്ഥിരവും സുഖപ്രദവുമായ യാത്രയ്ക്കായി മികച്ച ഡിസൈനും മികച്ച ഇന്‍-ക്ലാസ് സവിശേഷതകളും ഉള്ള തദ്ദേശീയമായി വികസിപ്പിച്ച 12 മീറ്റര്‍ നീളമുള്ള വാഹനമാണ് ടാറ്റ സ്റ്റാര്‍ബസ് ഇലക്ട്രിക് എന്നും കമ്പനി അറിയിച്ചു. ഇതുവരെ ടാറ്റ മോട്ടോഴ്‌സ് 730-ലധികം ഇലക്ട്രിക് ബസുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. കരാറിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലട്രിക്ക് ബസുകള്‍ ഓടുന്ന നഗരമായി ബെംഗളൂരു മാറും.