ടെസ്‌ല ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് കടമ്പകൾ ഉണ്ടെന്ന് ഇലോൺ മസ്‌ക്

ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇനിയും കടമ്പകള്‍ ഉണ്ടെന്ന് ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ ടെസ്‌ലയുടെ ഇലക്ട്രിക്ക് കാറുകള്‍ എപ്പോള്‍ ഇറക്കുമെന്ന ചോദ്യങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു മസ്‌ക്.

കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയില്‍ കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍പനയ്‌ക്കെത്തിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ഇതാണ് പ്രധന തടസമായി നിൽക്കുന്നത്.

കാര്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവുകള്‍ ലഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഒക്ടോബറില്‍ കമ്പനി തങ്ങളുടെ ആവശ്യങ്ങള്‍ സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഏതാണ്ട് 30 ലക്ഷം രൂപയാണ് ആണ് ടെസ്ല മോഡല്‍ 3 കാറിന് അമേരിക്കയിലെ വില. ഇറക്കുമതി നികുതി കൂടി ചേരുന്ന വില താങ്ങാന്‍ ഇന്ത്യന്‍ വിപണിക്ക് സാധിക്കണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ടെസ്‌ല കാറിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരും. 30 ലക്ഷത്തിന് താഴെയുള്ള കാറുകൾക്ക് 60% ആണ് നികുതി.

ഇറക്കുമതി തീരുവയിൽ ഗവ. ഇളവുകൾ നൽകിയേക്കും. എന്നാൽ ഇന്ത്യയിൽ വെച്ച് വാഹനങ്ങൾ നിർമിക്കണമെന്നാവശ്യപ്പെടും.ടെസ് ലക്ക് 35 ലക്ഷം ആകുമെന്ന് നിതിൻ ഗഡ്‌കരി പറഞ്ഞിരുന്നു.