എെശ്വര്യ-അഭിഷേക് ദമ്പതികളുടെ 21 കോടി രൂപ വിലയുള്ള വസതി

ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ ദമ്പതികള്‍ മുംബൈയിലാണ് താമസിക്കുന്നത്. ഏതാണ്ട് 21 കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന ഫ്‌ളാറ്റിലാണ് ഇരുവരും താമസിക്കുന്നത്. ബോളിവുഡിലെ പല താരങ്ങളുടെയും വസതിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ബച്ചന്‍ ദമ്പതികളുടെ വസതിയുടെ ചിത്രം പുറത്തുവരുന്നത്.

ഒരു ആര്‍ക്കിടെക്ച്ചര്‍ മാഗസീനാണ് താരദമ്പതികളുടെ ആഢംബര ഫ്‌ളാറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും ഈ പോഷ് വസതി സ്വന്തമാക്കിയത്. 5500 ചതുരശ്ര അടിയാണ് ഈ ഫ്‌ളാറ്റിന്റെ വിസ്തൃതി. അതായത് ഒരു ചതുരശ്ര അടിക്ക് ഏതാണ്ട് 40,000 രൂപയ്ക്ക് അടുത്ത് വില വരും. ഇതേ കോംപ്ലെക്‌സില്‍ മറ്റൊരു ഫ്‌ളാറ്റിനായി സോനം കപൂര്‍ 35 കോടി രൂപ ചെലവാക്കിയെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. പക്ഷെ, അതിന്റെ ചിത്രങ്ങളൊന്നും ലഭ്യമല്ല.

21 കോടിയുടെ ഫ്‌ളാറ്റൊക്കെ ഉണ്ടെങ്കിലും താരദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്നത് അമിതാഭ് ബച്ചനും ജയാ ബച്ചനും ഒപ്പമാണ്. ജുഹുവിലാണ് ബിഗ് ബിയുടെ വീട്.