ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീരോഗ ശസ്ത്രക്രിയകള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവുകള്‍

ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ സൗജന്യ നിരക്കില്‍ സ്ത്രീരോഗ ശസ്ത്രക്രിയകള്‍ ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. സ്ത്രീകളെ ബാധിക്കുന്ന അണ്ഡാശയ, ഗര്‍ഭാശയ രോഗങ്ങളുടെ സര്‍ജറികള്‍ക്കും, ഫൈബ്രോയിഡ് എംബോളൈസേഷന്‍, വെരിക്കോസ് വെയിന്‍ ചികിത്സ,

ഫിസ്റ്റുലോപ്ലാസ്റ്റി പോലെയുള്ള പ്രൊസിജറുകള്‍ക്കും, ഹൃദയസംബന്ധമായ സര്‍ജറികള്‍, ഉദരസംബന്ധമായ സര്‍ജറികള്‍, കാന്‍സര്‍ സര്‍ജറികള്‍, മുട്ട് മാറ്റിവെക്കല്‍, കിഡ്നി ട്രാന്‍സ്പ്ലാന്റ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയ ആവശ്യമായി വരുന്ന എല്ലാ രോഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. കൂടാതെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക് 20% അധിക ഡിസ്‌കൗണ്ടും ലഭ്യമാണ്.

പദ്ധതിയില്‍ രജിസ്ട്രേഷന്‍, ഡോക്ടറുടെ ആദ്യ പരിശോധന എന്നിവ സൗജന്യമാണ്. ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഡിസ്‌കൗണ്ടും ലഭ്യമാണ്. സര്‍ജറി ആവശ്യമായവര്‍ക്ക് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

Read more

ഡി എം ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചികിത്സാ ഇളവുകള്‍ ലഭ്യമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് പ്രഥമ പരിഗണന. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 7591968000 / 9539425653 എന്ന നമ്പറുകളില്‍ വിളിക്കുക.