ആസ്റ്റര്‍ മിംസ് ഹോം കെയര്‍, ജെ.സി.ഐയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏക ഹോം സര്‍വീസ്

നൂതനവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിചരണം ഒരാളുടെ വീട്ടുപടിക്കല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ മിംസ് കാലിക്കട്ടിന്റെ ഹോം കെയര്‍ സര്‍വ്വീസ്. ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അംഗീകാരമുള്ള ഇന്ത്യയിലെ തന്നെ ഏക ഹോം കെയര്‍ സര്‍വ്വീസാണ് ഇത്.

വിപുലമായ സേവനങ്ങളാണ് ആസ്റ്റര്‍ മിംസ് ഹോം കെയര്‍ സര്‍വ്വീസ് വാഗ്ദാനം ചെയ്യുന്നത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും സേവനങ്ങള്‍ ഇതുവഴി വീടുകളില്‍ ലഭ്യമാണ്. ഇതിന് പുറമേ ലാബ് പരിശോധനകളും രക്തമോ മൂത്രമോ സാമ്പിള്‍ ശേഖരണവും മരുന്നുകള്‍ വാങ്ങുന്നതും ആസ്റ്റര്‍ ഹോം കെയര്‍ സര്‍വ്വീസിലൂടെ വീടുകളില്‍ ഇരുന്നു തന്നെ സാധ്യമാകുന്നു.

ഈ സേവനകളെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്ക് ചെയ്യാനും 8606 234 234 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Read more