ഹിന്‍ഡന്‍ബെര്‍ഗ് എന്ന കഴുകന്‍

അദാനിഗ്രൂപ്പിനെതിരെ വെടിക്കെട്ടുമായി രംഗത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് യഥാര്‍ത്ഥത്തില്‍ ആരാണ്? പലരും തെറ്റദ്ധരിച്ചിരിക്കുന്നത് ഇവര്‍ ഒരു റിസര്‍ച്ച് സ്ഥാപനമാണെന്നാണ്. എന്നാല്‍ ഇവര്‍ ഒരു ഹിറ്റ് ജോബ് എന്റിറ്റിയാണ്. എന്താണ് ഈ ഹിറ്റ് ജോബ് എന്റിററി. ഒരു കമ്പനിതെിരെ കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്കെതിരെ ഒരു റിപ്പോര്‍ട്ടുണ്ടാക്കുന്നു. അത് വഴി ആ കമ്പനിയുടെ ഓഹരിമൂല്യം സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇടിയുന്നു. ആ തകര്‍ച്ച അവര്‍ ഷോര്‍ട്ട് സെല്ലിംഗിലൂടെ മുതലാക്കുന്നു.

എന്താണീ ഷോട്ട് സെല്ലിംഗ്

സാധാരണയായി ഒരു ഷെയര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി വില ഉയരുമ്പോള്‍ വില്‍ക്കുകയാണല്ലോ ചെയ്യുക. ഇത്തരത്തില്‍ ലാഭം ഉണ്ടാകണമെങ്കില്‍ വാങ്ങിയ ഷെയറിന്റെ മൂല്യം ഉയരണം അഥവാ bullsih ആവണം.എന്നാല്‍ നേരെ തിരിച്ച് തകരുന്ന മാര്‍ക്കറ്റില്‍ നിന്ന് കാശുണ്ടാക്കുന്ന ഏര്‍പ്പാടാണ് ഷോര്‍ട്ട് സെല്ലിങ്. ഒരു ഉദാഹരണത്തിലൂടെ അത് വിശദമാക്കാന്‍ ശ്രമിക്കാം

എ ബി സി ഡി എന്ന സ്ഥാപനത്തിന്റെ ഷെയര്‍ വാല്യു ഇപ്പോള്‍ ആയിരം രൂപയാണ്. അതിന്റെ നൂറുഷെയറുകള്‍ നിങ്ങളുടെ കൈവശം ഉണ്ട്. നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ പുലിയാണ് എന്ന് കരുതുക, എന്ന് വച്ചാന്‍ ഹിന്‍ഡന്‍ബര്‍ഗിനെ പൊലൊരു കഴുകന്‍. നിങ്ങളുടെ വിശകലനത്തില്‍ ആയിരം രൂപാ എന്ന ഷെയര്‍ മൂല്യം എ ബി സി ഡി യുടെ മാക്‌സിമം ആണ്. എന്ന് വച്ചാല്‍ ഇനി അത് ഉയരില്ല. അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും ആ ഷെയര്‍ വില്‍ക്കും, നൂറു ഷെയറുകള്‍ ആയിരം രൂപക്ക്, 100 ഗുണം ആയിരം = ഒരു ലക്ഷം. ഒരു ലക്ഷം രൂപ കൈയില്‍ കിട്ടി. പണം കൈയില്‍ കിട്ടിയ തൊട്ടടുത്ത നിമിഷം നിങ്ങള്‍ എ ബി സി ഡി ക്കെതിരെ റിസര്‍ച്ച് റിപ്പോര്‍ട്ട് എന്ന പേരില്‍ മാനിപ്പുലേറ്റ് ചെയ്തിരിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്ത് വിടുന്നു. അതില്‍ പറയും എ ബി സി ഡി ഒരു തട്ടിപ്പ് കമ്പനിയാണ്. ഓഹരിവിലകള്‍ കുതിച്ചുകയറാന്‍ അവര്‍ നിരവധി തട്ടിപ്പുകള്‍ ചെയ്തു. വെറും സോപ്പുകുമിളയാണ് എ ബി സി ഡി കമ്പനി.

ഇത്രയും കാര്യങ്ങള്‍ പുറത്ത വന്ന് കഴിയുമ്പോള്‍ കമ്പനിയുടെ കാര്യത്തില്‍ ഒരു തിരുമാനമാകും. ആയിരം രൂപയില്‍ നിന്നിരുന്ന എ ബി സി ഡിയുടെ ഷെയര്‍ പത്ത് രൂപയിലെത്തും. ഇനിയാണ് കളി, അഥവാ ഷോട്ട് സെല്ലിംഗ്, നേരത്തെ എ ബി സി ഡി യുടെ ഷെയര്‍ വിറ്റ ഒരു ലക്ഷം രൂപ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നുണ്ടാകും . അതില്‍ ഒരു ആയിരം രൂപ എടുത്ത് നിങ്ങള്‍ എ ബി സി ഡി യുടെ ഒരു നൂറു ഷെയര്‍ അപ്പോള്‍ തന്നെ വാങ്ങും. അപ്പോഴോ, തൊണ്ണൂറ്റി ഒമ്പതിനായിരം രൂപ നിങ്ങള്‍ക്ക് ലാഭവും അതേ സമയം എ ബി സി ഡി യുടെ 100 ഷെയര്‍ കേവലം ആയിരം രൂപക്ക് നിങ്ങളുടെ കയ്യില്‍ ഇരിക്കുകയും ചെയ്യും. ഇതാണ് എണ്ണം പറഞ്ഞ കളി. ഈ കളികളെല്ലാം ഓഹരി വിപണയിലെ നിയമങ്ങള്‍ക്ക് വിധേയമാണ്.

ഈ കളി സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലായെന്ന് വരില്ല, ഒരു തരം ബെറ്റിംഗ് അല്ലങ്കില്‍ വാതു വയ്പാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കയ്യില്‍ എ ബി സി ഡിയുടെ ഷെയര്‍ ഇല്ലന്ന് കരുതുക, അപ്പോഴും നിങ്ങള്‍ക്ക് വില്‍ക്കാം, അതാണ് ഇതൊരു വാതുവെപ്പാണെന്ന് പറഞ്ഞത്. സ്റ്റോക്ക് മാര്‍ക്കറ്റലുള്ള ബെറ്റിംഗ്, ഒരു കമ്പനിയുടെ ഓഹരികള്‍ അതിന്റെ പരമാവധി വിലയില്‍ നില്‍ക്കുമ്പോള്‍ അത് ഇടിയുമെന്ന് പ്രവചിക്കുക, ഇടിഞ്ഞ ഓഹരികള്‍ തങ്ങളുടെ പ്രോക്‌സി കമ്പനികളെ കൊണ്ട് വാങ്ങിക്കൂട്ടുക, ഇത് ഹൈ റിസ്‌ക് ഹൈ പ്രോഫിറ്റ് പരിപാടിയാണ്. അത് കൊണ്ട് തന്നെ അത്ര ധൈര്യമുള്ളവര്‍ക്കും തന്ത്ര ശാലികള്‍ക്കും മാത്രമേ ഈ കളികളിക്കാന്‍ പറ്റുകയുള്ളു.ഈ കളിയില്‍ അഗ്രഗണ്യരായത് കൊണ്ടാണ് ഹിന്‍ഡന്‍ ബര്‍ഗിനെ ഓഹരി രംഗത്തെ കഴുകന്‍ എന്നുവിളിക്കുന്നത്. നമ്മള്‍ നേരത്തെ വിളിച്ച ഹിറ്റ് ജോബ് എന്റിറ്റി എന്നതും ഇവരുടെ വിപണിയിലെ മറ്റൊരു പേരാണ്.

അദാനി മാത്രമൊന്നുമല്ല ഇവരുടെ ഇര, ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് ആയ നിക്കോള, ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ ക്ലൊവര്‍ ഹെല്‍ത്ത്, ചൈനീസ് ഇലക്ട്രിക് വാഹന, ബാറ്ററി നിര്‍മാതാളായ കാന്‍ഡി, ലോഡ്സ്ടൗണ് മോട്ടോഴ്സ് എന്ന ഓട്ടോമൊബൈല്‍ സ്റ്റാര്‍ട്ടപ്പ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ ഇവരുടെ ഹിറ്റ്ജോബിന് ഇരയായിട്ടുണ്ട്.ഇപ്രകാരമുള്ള ചതി പ്രയോഗങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചത് മൂലം ഇവര്‍ക്കെതിരെ അമേരിക്കയുടെ തന്നെ department of justice , വിശ്വാസവഞ്ചനക്കും, കുറ്റകരമായ ഗൂഡാലോചനക്കും കേസുകള്‍ എടുത്തിട്ടുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ കണക്റ്റിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് രാജ്യാന്തര ബിസിനസില്‍ ബിരുദം നേടിയ നഥാന്‍ ആന്‍ഡേഴ്‌സണ്‍ 2017-ല്‍ തുടക്കമിട്ടതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് എന്ന ഗവേഷണ സംരംഭം. ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് കെട്ടിപ്പടുക്കും മുമ്പ് അക്കൗണ്ടിങ് തട്ടിപ്പ് ഗവേഷകനായ ഹാരി മാര്‍ക്കോപോളോസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് സ്ഥാപിക്കുന്നത്. അഞ്ചു ജീവനക്കാര്‍ മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Read more

1937-ല്‍ ന്യൂജേഴ്‌സിയിലേക്ക് പറക്കവെ കത്തിയമര്‍ന്ന ജര്‍മന്‍ യാത്രാവിമാനമാണ് ‘ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ്’ എന്നാല്‍ വിമാനം കത്തുന്നത് പോലെ അത്ര പെട്ടെന്ന് അദാനി ഗ്രൂപ്പ് കത്തിയമര്‍ന്നെന്ന് വരില്ല. കാരണം അദാനിയെ ഇന്ത്യാ സര്‍ക്കാരിന് വേണം, അദാനിക്കും ഇന്ത്യാ സര്‍ക്കാരിനെ വേണം.