ജീവനുകള്‍ പൊലിയുമ്പോള്‍ മാത്രം കണ്ണ് തുറക്കുന്ന സംവിധാനങ്ങള്‍

ഒരോ അപകടങ്ങള്‍ കഴിയുമ്പോഴും ജീവനുകള്‍ പൊലിയമ്പോഴും പിന്നെ തകൃതിയായി  പഴിചാരലാണ്.  എന്നാല്‍  നിയമലംഘനങ്ങള്‍ കണ്‍ മുന്നില്‍ നടക്കുമ്പോഴും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരെ പോലെ നില്‍ക്കും. അപകടത്തില്‍ പെട്ട ബസിന് ആരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  കൊടുത്തതെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചതും അത് കൊണ്ടാണ്.