മുനീറിന്റെ ധര്‍മ്മസങ്കടങ്ങള്‍

തങ്ങള്‍ പിണറായിയെ  പറയുമ്പോള്‍ കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിക്കാണെന്ന് മുനീറിനും ഷാജിക്കുമെല്ലാം നന്നായി  അറിയാം.  വരുന്ന നിയമസഭാ തിരഞ്ഞടുപ്പോടെ ലീഗിനെ ഇടതിലെത്തിക്കാനുള്ള  പിണറായിയുടെ തന്ത്രങ്ങള്‍ക്ക് എങ്ങിനെയെങ്കിലും തടയിടുക എന്നതാണ് മുനീറിന്റെ ലക്ഷ്യം.    അത് കൊണ്ടാണ്   കെ എം ഷാജി പറഞ്ഞപോലെ മതമാണ് , മതമാണ് മതമാണ് പ്രശ്‌നമെന്ന് മുനീറും വീണ്ടും വീണ്ടും പറയുന്നത്. അല്ലാതെ  പാവം മുനീര്‍ സാഹിബ് ലിംഗ സമത്വത്തിന്എതിര് നില്‍ക്കുന്നയാളോ,  മതവാദിയോ ഒന്നുമല്ല,   പി കെ കുഞ്ഞാലിക്കുട്ടിയിലൂടെ പിണറായി വിജയന്‍  ലീഗിനെ വിഴുങ്ങുമെന്ന ഭയമാണ് സി എച്ച് മുഹമ്മദ് കോയയുടെ മകനെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്്