കൊടിക്കുന്നിലിന്റെ കെ.പി.സി.സി പ്രസിഡന്റ് മോഹം വെട്ടിയത് ഉമ്മൻചാണ്ടിയും രമേശും ചേർന്ന്

1989 ല്‍ പാര്‍ലമെന്റിലെത്തുകയും  കേന്ദ്രമന്ത്രി , എ ഐ സി സി സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് പ്രസിഡന്റ് , കോണ്‍ഗ്രസ്  പാര്‍ലമെന്റി പാര്‍ട്ടി സെക്രട്ടറി  തുടങ്ങിയ സ്ഥാനങ്ങളൊക്കെ അലങ്കരിക്കുകയും  ചെയ്ത കൊടിക്കുന്നില്‍  കോണ്‍ഗ്രസിലെ സീനിയര്‍  നേതാക്കളിലൊരാളും  കെ പി സി സി പ്രസിഡന്റ്  സ്ഥാനത്തേക്ക് തികച്ചും അര്‍ഹതയുള്ളയാളുമാണ്.    എന്നാല്‍  കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോള്‍  നയിക്കുന്ന ആരും തന്നെ അദ്ദേഹം ആ പദവിയിലേക്ക് വരുന്നതില്‍ അനുകൂലമല്ല.  കൊടിക്കുന്നിലിനെ കെ പി സി സി പ്രസിഡന്റാക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും  രമേശും മാത്രമല്ല,  കെ സി വേണുഗോപാലും വി ഡി സതീശനും വരെ  എതിര്‍പ്പായിരുന്നു. കേരളത്തിലെ  നേതാക്കളെല്ലാം സംയുക്തമായി എതിര്‍ക്കുമ്പോള്‍ പി്‌ന്നെ കൊടിക്കുന്നിലിനെ പരിഗണിക്കാന്‍  ഹൈക്കമാന്‍ഡിന് കഴിയുകയുമില്ല.