നാലാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍മാര്‍. ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് കീഴടക്കിയാണ് സൂപ്പര്‍ കിംഗ്‌സ് നാലാം ഐപിഎല്‍ ട്രോഫി ഷെല്‍ഫിലെത്തിച്ചത്. 2010, 2011, 2018 വര്‍ഷങ്ങളിലും സൂപ്പര്‍ കിംഗ്‌സ് ജേതാക്കളായിരുന്നു. ഇതോടെ ഐപിഎല്‍ കിരീടങ്ങളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് (5) അടുക്കാനും സൂപ്പര്‍ കിംഗ്‌സിനായി. 2012 ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച കൊല്‍ക്കത്തയോട് പ്രതികാരം ചെയ്യാനും സൂപ്പര്‍ കിംഗ്‌സിന് സാധിച്ചു.