കുറിയ മനുഷ്യനിൽ നിന്നും ക്രിക്കറ്റിന്റെ രാജകീയ പദവിയിലേക്ക്

രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ ഗൗട്ടെങിൽ നിന്നുള്ള ഒരു പയ്യൻ,ഓമനത്തമുള്ള മുഖമുള്ള അവനെ അധ്യാപകർക്ക് ഇഷ്ടമായിരുന്നു .എന്നാൽ കളിക്കളത്തിൽ അവൻ ഒരു പുലിക്കുട്ടി ആയിരുന്നു,തന്നെക്കാൾ ഉയരം കൂടിയ ഫാസ്റ്റ് ബൗളറുമാരെ ഒരു ഭയവും ഇല്ലാതെ നേരിട്ട അവൻ ക്ലാസിക് ഷോട്ടുകൾ കളിക്കുന്നതും വേണ്ടി വന്നാൽ കൂറ്റൻ സിക്‌സറുകൾ പരത്തുന്നതും ഇഷ്ടപ്പെട്ടു.എ ബി ഡിവില്ലേഴ്‌സ് ഒഴിച്ചിട്ട വിക്കറ്റ് കീപ്പിങ് സിംഹാസനം ഏറ്റെടുത്ത് കൊണ്ട് പ്രതാപം നഷ്ടപെട്ട സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് നിരയെ തോളിലേറ്റി നയിക്കാനും താരത്തിനായി -അതെ സാക്ഷാൽ ക്വിന്റൺ ഡി കോക്ക്