പിടിവിട്ട പാര്‍ട്ടി,  കൈവിട്ട കളികള്‍

മുഖ്യമന്ത്രിയെ സംരക്ഷിക്കാനെന്ന    പേരില്‍ നടത്തുന്ന പേക്കൂത്തുകളും കോപ്രായങ്ങളും  സി പി എമ്മിനെ പ്രതിസന്ധിയില്‍ നിന്ന്  പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.   തങ്ങള്‍ എന്ത്  വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞാലും, പ്രവര്‍ത്തിച്ചാലും  അതെല്ലാം പാര്‍ട്ടിയുടെ നാനാവിധമായ മെഷണറികള്‍  കൊണ്ട്  വെളുപ്പിച്ചെടുക്കാമെന്ന് സി പിഎം കരുതുന്നു.    എന്നാല്‍ ഇതിലൂടെ ജനങ്ങളുടെ സാമാന്യ   ബൂദ്ധിയെ തങ്ങൾ പരിഹസിക്കുകയാണെന്ന്  സി പി എം നേതാക്കളാരും മനസിലാക്കുന്നില്ല. ജനങ്ങളെ   വിലയിടിച്ച് കണ്ടതാണ് ബംഗാളിലെ സി പിഎം നാമാവശേഷമാകാന്‍ കാരണം.  എന്നാല്‍ അതില്‍ നിന്ന് കേരളത്തിലെ സി പിഎം ഒന്നും പഠിച്ചിട്ടില്ല.