കെ.എം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അഴീക്കോട് എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് ജഡ്ജി കെ.വി ജയകുമാറിന്റേതാണ് ഉത്തരവ്.

കോഴിക്കോട് വിജിലൻസ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. ഔദ്യോഗിക പദവി ഉപയോഗിച്ച് വിദേശത്ത് നിന്നടക്കം വലിയ തോതില്‍ പണം കൈപ്പറ്റിയെന്നും ഇതിനായി നിരവധി തവണ ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. പല ബിനാമി പേരുകളിലും വാഹനങ്ങളും, ഭൂമിയും വാങ്ങിക്കുന്ന ശീലം കെ.എം ഷാജിക്കുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട് തന്നെയാണ്  പ്രധാന അന്വേഷണ വിഷയം. 1,626,0000 രൂപയാണ് ഷാജിയുടെ  കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്ത്. ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ  കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക.

അതേസമയം പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. കെ.എം ഷാജി നിഷ്കര്‍ഷിച്ച അളവിലും കൂടുതലായി വീടുണ്ടാക്കിയത് ഏറെ വിവാദമായിരുന്നു. ആഷയുടെ പേരിലാണ് ഈ വീടുള്ളത്. അനധികൃത സ്വത്ത്: കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്