പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍

ബി.ജെ.പി എം.പിയും മലേഗാവ്​ സ്​ഫോടന കേസിലെ പ്രതിയുമായ പ്രഗ്യ സിംഗ്​ ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയ ഉപദേശക സമിതി അംഗമായി ശിപാർശ ചെയ്​തു. പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിംഗ്​ അദ്ധ്യക്ഷനായ പാർലമെ​ൻററി ഉപദേശക സമിതിയിലെ 21 അംഗങ്ങളിൽ ഒരാളായാണ്​ പ്രഗ്യ സിംഗി​നെ ശിപാർശ ചെയ്​തിരിക്കുന്നത്​.

പ്രതിരോധ മന്ത്രാലയത്തി​​ൻെറ പാർലമെൻററി ഉപദേശക സമിതിയിൽ പ്രതിപക്ഷത്തിൽ നിന്നുള്ള നേതാക്കളായ ഫറൂഖ്​ അബ്​ദുല്ലയെയും ശരദ്​ പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

പ്രഗ്യ സിംഗ്​ മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ദിഗ്​വിജയ്​ സിങ്ങിനെ പരാജയപ്പെടുത്തിയാണ്​ ലോക്​സഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയത്. മലേഗാവ്​ സ്​ഫോടനകേസ്​ പ്രതിയായ പ്രഗ്യ സിംഗിന്​ ആരോഗ്യകാരണങ്ങളാൽ 2017 ഏപ്രിലിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.