ഐപിഎൽ ലേലത്തിൽ കേരളത്തിന് ഏറെ സന്തോഷിക്കാനുള്ള വകയുണ്ട്. രണ്ടുദിവസത്തെ ലേലത്തിൽ ആറ് കേരളതാരങ്ങളാണു വിവിധ ടീമുകളിലായി ഇടംപിടിച്ചത്. ഇത്രയേറെ കേരളതാരങ്ങൾ ഐപിഎല്ലിൽ ഇടംനേടുന്നത് ഇതാദ്യം. സഞ്ജു സാംസണും ബേസിൽ തമ്പിയും ആദ്യദിനം തന്നെ ടീമുകളുടെ ഭാഗമായപ്പോൾ മറ്റു നാലു കേരള താരങ്ങൾ കൂടി ഇന്നലെ ഐപിഎല്ലിന്റെ ഭാഗമായി.
സച്ചിൻ ബേബി ഒരിക്കൽക്കൂടി ഐപിഎല്ലിന്റെ ഭാഗമായപ്പോൾ എ.ഡി.നിധീഷും കെ.എം.ആസിഫും എസ്.മിഥുനും അരങ്ങേറ്റക്കാരാണ്. 9.95 കോടി രൂപയാണ് ഈ ആറുതാരങ്ങളുടെ ആകെ ലേലമൂല്യം. കരുൺ നായരും ശ്രേയസ് അയ്യരും ഉൾപ്പെടെയുള്ള മറുനാടൻ താരങ്ങൾ കൂടി ചേരുമ്പോൾ മലയാളിത്തിളക്കം പിന്നെയും ഏറും.ഇന്നലെ വിവിധ ടീമുകളിലെത്തിയ കേരള താരങ്ങൾ
1) സച്ചിൻ ബേബി (29) (ഇടംകയ്യൻ ബാറ്റ്സ്മാൻ)
സൺറൈസേഴ്സ് ഹൈദരാബാദ്
20 ലക്ഷം
2) കെ.എം.ആസിഫ് (24) (വലംകയ്യൻ പേസർ)
ചെന്നൈ സൂപ്പർ കിങ്സ്
40 ലക്ഷം
3) എം.ഡി.നിധീഷ് (26) (വലംകയ്യൻ പേസർ)
മുംബൈ ഇന്ത്യൻസ്
20ലക്ഷം
4) എസ്.മിഥുൻ (23) (വലംകയ്യൻ ലെഗ് സ്പിന്നർ)
രാജസ്ഥാൻ റോയൽസ്
Read more
20 ലക്ഷം