രാജ്യത്തെ ആദ്യ 'വൈഫൈ കോളിംഗ്' സേവനവുമായി എയര്‍ടെല്‍

ഇന്ത്യയിലെ ആദ്യ വോയ്‌സ് ഓവര്‍ വൈഫൈ സേവനവുമായി എയര്‍ടെല്‍ രംഗത്ത്. “എയര്‍ടെല്‍ വൈഫൈ കോളിംഗ്” എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

വൈഫൈ നെറ്റ് വര്‍ക്ക് പ്രയോജനപ്പെടുത്തി ഫോണ്‍ വിളി സാധ്യമാക്കുന്ന സംവിധാനമാണിത്. എയര്‍ടെല്‍ വൈഫൈ കോളിംഗ് ഉപയോഗിക്കാന്‍ പ്രത്യേകം ആപ്പിന്റെ ആവശ്യമില്ല. ഫോണില്‍ തന്നെയുള്ള സെറ്റിംഗ്സില്‍ മാറ്റം വരുത്തിയാല്‍ ഇത് സാധ്യമാകും.

വൈഫൈ കോളിംഗിന് എയര്‍ടെല്‍ ചാര്‍ജ് ഈടാക്കില്ല. വോയ്‌സ് കോളിംഗ് സേവനത്തിന് കുറഞ്ഞ അളവിലുള്ള ഡാറ്റ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് എയര്‍ടെല്‍ പറഞ്ഞു. നിലവില്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വൈഫൈ കോളിംഗ്സൗകര്യം ലഭ്യമാകുന്നത്.

Read more

ഷാവോമി റെഡ്മി കെ20, റെഡ്മി കെ20 പ്രോ, പോകോ എഫ്, സാംസങ് ഗാലക്‌സി ജെ6, ഗാലക്‌സി എ10എസ്, ഗാലക്‌സി ഓണ്‍6, ഗാലക്‌സി എം30എസ്, വണ്‍ പ്ലസ് 7 പരമ്പരയിലെ വണ്‍പ്ലസ് 7, 7ടി, 7ടി പ്രോ എന്നീ ഫോണുകളില്‍ എയര്‍ടെല്‍ വൈഫൈ കോളിംഗ് ലഭ്യമാവും. മറ്റ് സ്മാര്‍ട്‌ ഫോണുകളിലും എയര്‍ടെല്‍ വൈഫൈ കോളിംഗ് സൗകര്യം എത്തിക്കാനായി മുന്‍നിര സ്മാര്‍ട്‌ ഫോണ്‍ ബ്രാന്റുകളുമായി എയര്‍ടെല്‍ പ്രവര്‍ത്തിച്ചു വരികയാണ്.