കൊച്ചിയിലെ രാത്രിയിൽ തൊഴിലാളി ക്യാമ്പുകളിൽ നിന്ന് കേൾക്കുന്നത് ശബ്ദമല്ല, വിലാപമാണ്. 250 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള ഇടങ്ങളിൽ ആറുപേർ ചേർന്ന് ഉറങ്ങുന്ന അവസ്ഥ, പൊട്ടിയ നിലങ്ങളിൽ പരന്നുറങ്ങുന്ന പഴയ മാടങ്ങൾ, ചോരുന്ന ചുവരുകൾ, വൃത്തിയില്ലാത്ത പൊതുവായ ടോയ്ലറ്റുകൾ—ഇതാണ് കേരളത്തിന്റെ മറച്ചുവെച്ച യാഥാർത്ഥ്യം. വീടുകൾ പണിയുന്ന കരങ്ങൾ, ഫാക്ടറികളിൽ ചൂട് സഹിക്കുന്ന ശരീരങ്ങൾ, നഗരങ്ങളുടെ അടിത്തറ പണിയുന്ന തൊഴിൽ ശക്തി എല്ലാം migrant workers. ഏകദേശം 3.5 ലക്ഷം കുടിയേറ്റ തൊഴിലാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കരുതിപ്പിടിച്ചാലും, അവരുടെ ജീവിതം പൊതുജനാരോഗ്യത്തിന്റെയും ക്ഷേമ പദ്ധതികളുടെയും പുറത്താണ്.
മഹാത്മാഗാന്ധി സർവകലാശാലയിലെ ബിജുലാൽ എം.വി. നേതൃത്വം നൽകി നടത്തിയ പഠനം തുറന്നുകാട്ടിയ കണക്കുകൾ വിറളിപിടിപ്പിക്കുന്നവയാണ്. 86 ശതമാനം തൊഴിലാളികൾക്ക് സംസ്ഥാന ആരോഗ്യ പദ്ധതികളറിയില്ല, പത്തിൽ ഒരാൾക്കേ ഇൻഷുറൻസ് ഉള്ളൂ. 43 ശതമാനം പേർ ഏകാന്തത, 41 ശതമാനം ദേഷ്യം, 38 ശതമാനം ഉത്ഘo രേഖപ്പെടുത്തി. 80 ശതമാനം പേർ പൊതുവായ ടോയ്ലറ്റുകൾ ആശ്രയിക്കുന്നു, 25 ശതമാനം പേർ അസ്വച്ഛാവസ്ഥയിൽ. 57 ശതമാനം പേർക്ക് കുടിയേറ്റം വഴി വരുമാനം ഉയർന്നിട്ടും, ആരോഗ്യത്തിൽ നിക്ഷേപമൊന്നുമില്ല.
എന്നാൽ ഇന്നലെ BJP യുടെ മൈഗ്രൻ്റ്സെൽ പ്രഖ്യാപനം കൂടി വന്നപ്പോൾ ഇതു മാത്രമല്ല, രാഷ്ട്രീയവും migrant-കളുടെ ജീവിതത്തെ ഉപയോഗപ്പെടുത്തുന്നു. ഭാരതീയ ജനതാ പാർട്ടി ഇപ്പോൾ കേരളത്തിൽ മൈഗ്രന്റ് സെൽ രൂപീകരിക്കാൻ ശ്രമിക്കുന്നു. പെരുമ്പാവൂരിലും കലൂരിലും തിരുവനന്തപുരം നഗരത്തിനടുത്തുമുള്ള തൊഴിലാളി ക്യാമ്പുകളിലേക്ക് പ്രവർത്തകർ എത്തി വാഗ്ദാനം ചെയ്യുന്നു: “സർക്കാർ നിങ്ങളെ നോക്കുന്നില്ല, ഞങ്ങൾ നോക്കും. നിങ്ങളുടെ ഭാഷയിൽ സ്കൂളുകൾ, ആരോഗ്യ ക്യാമ്പുകൾ, ജോലി സുരക്ഷ ഇതെല്ലാം BJP കേരളത്തിൽ വന്നാൽ സാധ്യമാകും .” migrant തൊഴിലാളികൾ candid ആയി തിരിച്ചുപറയുന്നു: “ഞങ്ങൾക്ക് കിടക്കാൻ നല്ലവീട്, നല്ല ഭക്ഷണം, ആരോഗ്യ സേവനം വേണം. രാഷ്ട്രീയക്കാർ വന്നു പോവും.” ഞങ്ങളുടെ ആവശ്യങ്ങൾ ആരു നിറവേറ്റും
ഇതു വെറും ഒരു സെല്ലിന്റെ കഥയല്ല. ഇന്ന് കേരളത്തിലെ ബി.ജെ.പി.യ്ക്ക് 20-ഓളം സെല്ലുകൾ നിലവിലുണ്ട്—ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇന്റലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങി. ഇനി internalmigrant തൊഴിലാളികൾക്കും പെൻഷൻകാർക്കുമുള്ള പുതിയ സെലുകളും വരുന്നു. സംസ്ഥാന കോർ കമ്മിറ്റിയുടെ തീരുമാനം പ്രകാരം, ജില്ലാതലത്തിലും മണ്ഡലം തലത്തിലും വരെ സെൽ ഘടന വ്യാപിപ്പിക്കാനാണ് ശ്രമം.ഓരോ സെല്ലിനും 13 അംഗ കമ്മിറ്റികളാണ് രൂപീകരിക്കുന്നത്: സംസ്ഥാനതലത്തിൽ ഒരു കൺവീനർ, രണ്ട് കോ-കൺവീനർമാർ, പത്ത് അംഗങ്ങൾ. ജില്ലാതലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, ഏഴ് അംഗങ്ങൾ. മണ്ഡലം തലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, അഞ്ച് അംഗങ്ങൾ. പഞ്ചായത്ത്തലംമുതൽ സംസ്ഥാനതലംവരെ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന 500-ഓളം മുൻ നേതാക്കൾക്ക് ഭാരവാഹിത്വം നൽകി പാർട്ടിയുടെ താഴെത്തട്ടിലേക്ക് രാഷ്ട്രീയ വ്യാപനം ഉറപ്പാക്കുകയാണ് ലക്ഷ്യം..
ഇതിന്റെ യഥാർത്ഥ അർത്ഥം: സാമൂഹിക-തൊഴിൽ മേഖലകളുടെ പേരിൽ സെല്ലുകൾ ഉണ്ടാക്കി, പൊതുപ്രവർത്തനമെന്ന പേരിൽ പാർട്ടി സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിച്ചേരുന്നു. പൊതുപ്രവർത്തനത്തിൻ്റെ പേരിൽ, “രാഷ്ട്രീയം ഇല്ലാത്ത” പ്രമുഖരേയും സെൽ പ്രവർത്തനങ്ങളിലൂടെ പാർട്ടി നേതൃത്വവുമായി ബന്ധിപ്പിക്കാനാണ് ശ്രമം. migrant തൊഴിലാളികളുടെ ക്ഷേമം എന്ന് വിളിക്കുന്നതും, പെൻഷൻക്കാരുടെ അവകാശങ്ങൾ എന്നും പറയുന്നതും വോട്ടു രാഷ്ട്രീയത്തിന്റെ ചട്ടക്കൂടാണ്.
കേരള സർക്കാർ migrant-കളെ welfare-ലേക്ക് ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ, ബി.ജെ.പി. അവരുടെ ദുർബലതകളെ political capital ആക്കി മാറ്റുന്നു. migrant സെൽ welfare project അല്ല, മറിച്ച് vote-bank politics-ന്റെ ഭാഗമാണ്.
കേരള മാതൃക migrant exclusion കൊണ്ട് hollow ആണ്. welfare “charity” ആയി മാത്രമാണ് migrant-കളെ സമീപിക്കുന്നത്, “rights” ആയി ഒരിക്കലും കാണുന്നില്ല. കേന്ദ്ര പദ്ധതികളും interstate migrants-നെ ഉൾപ്പെടുത്തിയിട്ടില്ല. trade unions migrant പ്രശ്നങ്ങളിൽ മിണ്ടാതെ ഇരിക്കുന്നു. Left സർക്കാർ inclusivity ആഘോഷിച്ചുകൊണ്ടിരിക്കുമ്പോൾ migrant-കൾക്ക് structural exclusion മാത്രം. Congress പോലും migrant തൊഴിലാളികളെ political constituency ആയി കാണുന്നില്ല.
തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശേഷിയെക്കാൾ വലുതാണ്. അതുകൊണ്ടാണ് empathy ഇല്ലാതാകുന്നത്. പക്ഷേ capacity കുറവല്ല പ്രശ്നം—political will-ന്റെ അഭാവമാണ്. റാഹുൽ മണ്ടലിന്റെ അസ്വസ്ഥജന്യമായ ഉറക്കം, ജഗദീഷ് സാഹുവിന്റെ അന്തമില്ലാത്ത ജോലി സമയം, സുനിൽ റായിയുടെ ഏകാന്തത, അസ്ലത്തിന്റെ ഭാഷാ തടസ്സം, ശിവകുമാറിന്റെ നിരാശ ഇവയാണ് “കേരള മാതൃകയുടെ” അടിത്തറ. migrant-കളെ “guest” എന്നു വിളിച്ചാലും, യഥാർത്ഥത്തിൽ അവർ Kerala’s permanent labour backbone ആണ്.
കേരളം migrant തൊഴിലാളികളെ അവകാശങ്ങളുള്ള മനുഷ്യരായി കാണാതെ, charity recipients ആയി മാത്രം കണ്ടാൽ, Kerala Model വികസനത്തിന്റെ കഥ അല്ല, betrayal-ന്റെ കഥ ആയിത്തീരും. migrant exclusion തുടരുകയാണെങ്കിൽ, അത് സമൂഹത്തിലെ conflict-ലേക്കും BJP’s migrant cell politics-ലേക്കും തുറന്ന വാതിൽ ആയിത്തീരും.
കേരളത്തിന്റെ വികസന മാതൃക migrant-കളുടെ വിയർപ്പിൽ പണിതതാണ്. പക്ഷേ migrant-കളുടെ അവകാശം ഇല്ലാതാക്കുമ്പോൾ, അത് hollow facade മാത്രമാണ് ഒരു തിളക്കമുള്ള പുറംചട്ട, എന്നാൽ അകത്ത് പൊള്ളയായൊരു ലോകം.







