ടോക്കിയോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സമാപനം പാളിയേക്കും

ഒളിമ്പിക്സിന്റെ അവസാന ദിനമായ ഓഗസ്റ്റ് 8ന് ടോക്കിയോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ടോക്കിയോയിലും പസഫിക് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലുമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 കി.മീ വേഗതയിലാവും കാറ്റ് എന്നാണ് കാലാവസ്ഥാ പ്രവചനം.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ തടസപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജപ്പാന്‍ പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്.

Read more

വോളിബോള്‍, വാട്ടര്‍ പോളോ, ബോക്സിംഗ്, ഹാന്‍ഡ് ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ മത്സരങ്ങളും അവസാന ദിനം നടക്കേണ്ടതുണ്ട്.