ഇന്ത്യയ്ക്ക് അഭിമാനമായി അതിഥി; ഗോള്‍ഫില്‍ തലനാരിഴയ്ക്ക് മെഡല്‍ നഷ്ടം

ഗോള്‍ഫില്‍ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ നേരിയ വ്യത്യാസത്തില്‍ വിജയം കൈവിട്ട് ഇന്ത്യയുടെ അതിഥി അശോക്. വനിതകളുടെ സ്ട്രോക് പ്ലോയില്‍ നാലാം സ്ഥാനത്തായി അതിഥി ഫിനിഷ് ചെയ്തു.

ഒളിമ്പിക് ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് അദിതിയുടേത്. മത്സരം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അദിതി. അവസാന ദിനം പിന്നിലേക്കു പോയതോടെയാണ് മെഡല്‍ നഷ്ടമായത്. ലോക 200ാം നമ്പര്‍ താരമാണ് അതിഥി.

ലോക ഒന്നാം നമ്പര്‍ താരം യുഎസിന്റെ നെല്ലി കോര്‍ഡ സ്വര്‍ണം നേടി. ആതിഥേയരായ ജപ്പാന്റെ മോനെ ഇനാമിക്കാണ് വെള്ളി. ലിഡിയ കോ വെങ്കലം നേടി.