കോഹ്ലിക്കെതിരെ ഒളിയമ്പെയ്ത് നവീൻ ഉൾ ഹഖ്, കുറിക്ക് കൊള്ളുന്ന കാപ്ഷനുമായി ഇൻസ്റ്റഗ്രാം പോസ്റ്റ്; ഒപ്പം കൂടി സൂപ്പർ താരവും

വിരാട് കോഹ്ലിയെ ടാർഗറ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവീൻ ഉൾ ഹഖും  ഗൗതം ഗംഭീറും. ഇത് വിരാടിനെ ഉദ്ദേശിച്ചല്ലേയെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഗംഭീറിനൊപ്പമുള്ള ചിത്രമാണ്  നവീൻ ഉൾ ഹഖ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

“നിങ്ങളോട് എങ്ങനെ ആളുകൾ പെരുമാറണം എന്ന് ആഗ്രഹിക്കുന്നുവോ ആ രീതിയിൽ ആളുകളോട്  നിങ്ങൾ പെരുമാറുക. നിങ്ങളോട്  ആളുകൾ എങ്ങനെ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതേ രീതിയിൽ നിങ്ങൾ ആളുകളോട് സംസാരിക്കുക”എന്ന  ക്യാപ്ക്ഷനോടെ നവീൻ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്.  ഗൗതം ഗംഭീറിനൊപ്പമുള്ള ഒരു ചിത്രമാണ് നവീൻ  പോസ്റ്റ് ചെയ്തിരിക്കുന്നത്.

“വിത്ത് ഗോട്ട്” എന്ന ഹാഷ്ടാഗും അദ്ദേഹം ഫോട്ടോക്ക് താഴെ നൽകിയിട്ടുണ്ട്. ചിത്രത്തിന് മറുപടിയായി നിങ്ങൾ ആരായിരിക്കുന്നുവോ അങ്ങനെ തന്നെ തുടരുക. ഒരിക്കലും മാറരുത് എന്ന് പോസ്റ്റിന് താഴെ ഗംഭീർ കമന്റും നൽകിയിട്ടുണ്ട്.

Read more

കഴിഞ്ഞ മെയ് 3 ന് ലഖ്നൗ   വിൽ വെച്ച് നടന്ന മത്സരത്തിനിടെ  വിരാട് കോഹ്ലിയും  ഗൗതം ഗംഭീറും തമ്മിൽ കുപ്രസിദ്ധമായ വാക്ക് തർക്കമുണ്ടായിരുന്നു. നവീൻ ഉൾ ഹഖിനെതിരെ മോശം പരാമർശം നടത്തിയ കോഹ്ലിയോട്  ഇതേ ചൊല്ലി ഗംഭീർ തർക്കിച്ചിരുന്നു . തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇരുവർക്കും ബിസിസിഐ മാച്ച് ഫീയുടെ 100 ശതമാനവും പിഴയും ചുമത്തിയിരുന്നു.