ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് പഴങ്കഥ; 'സമയംകുറച്ച്' അമേരിക്കന്‍ താരം

ഉസൈന്‍ ബോള്‍ട്ടിന്റെ ആറ് വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി അമേരിക്കന്‍ യുവ താരം നോഹ് ലൈലെസ്. പാരിസ് ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച മീറ്റ് റെക്കോഡാണ് നോഹ് മറികടന്നത്. 19.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ടിന്റെ 19.73 റെക്കോഡ് 22 കാരനായ നോഹ് മറികടന്നത്.

200 മീറ്ററില്‍ ലോക റെക്കോഡ് ഇപ്പോഴും ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ്. 19.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് ലോക റെക്കോഡ് കുറിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ 200 മീറ്ററില്‍ 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് നോഹ് ഏറ്റവും വേഗത്തില്‍ എത്തുന്ന നാലാമത്തെ താരമായിരുന്നു.

അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ 19.19 സെക്കന്‍ഡ്് റെക്കോഡ് മറി കടക്കുകയാണോ ലക്ഷ്യമെന്ന ചോദ്യത്തിന്, ബോള്‍ട്ടിന്റെ റെക്കോഡിന്റെ പുറകെയോ മറ്റോ ലക്ഷ്യമാക്കി ഞാന്‍ പോകാറില്ലെന്നും എന്നാല്‍ അവിടെ എത്തുമ്പോള്‍ ഏത് റെക്കോഡിന് പുറകെ പോകാനും ഉത്സാഹമാകുമെന്നും നോഹ് പറഞ്ഞു.