പൊരുതി തോറ്റു; വനിതാ ഹോക്കിയില്‍ വെങ്കലം നഷ്ടമായി

ടോക്കിയോ ഒളിമ്പിക്സിലെ വനിതാ ഹോക്കിയില്‍ വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ബ്രിട്ടനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം.

ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനെതിരെ കടുത്ത പോരാട്ടം കാഴ്ചവെച്ചാണ് കീഴടങ്ങിയത്.

ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ ഗോൾ നേടി.

Read more

നാലാം ക്വാര്‍ട്ടറിലാണ് ബ്രിട്ടന്റെ വിജയഗോള്‍ പിറന്നത്. ഇന്ത്യന്‍ തോല്‍വി 3–2ന് ലീഡെടുത്ത ശേഷമാണ്.