ഈ പ്രകടനം കൊണ്ട് ജയിക്കില്ല, കൂടുതൽ ഉത്തരവാദിത്വം കാണിക്കണം- ഡൽഹി ബോളിംഗ് കോച്ച്

ഐ.പി.എൽ താരലേലം കഴിഞ്ഞപ്പോൾ ഏറ്റവും സന്തുലിതമായ ടീമുകളിൽ ഒന്നായി വിലയിരുത്തുപ്പെട്ട സംഘമായിരുന്നു ഡൽഹി ക്യാപ്പിറ്റൽസ് ടീമിന്റെ . കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്ലേ ഓഫിൽ എത്തിയ ഡൽഹിക്ക് ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഇന്ന് നടക്കുന്ന കൊൽക്കത്തയുമായിട്ടുള്ള പോരാട്ടത്തോടെ വിജയവഴിയിൽ തിരികെ എത്താനാണ് ഡൽഹി ശ്രമിക്കുന്നത്. ഇപ്പോഴിതാ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചും കൊൽക്കത്തയുമായിട്ടുള്ള മത്സരത്തെക്കുറിച്ചും ഉള്ള അഭിപ്രായം പറയുകയാണ് ഡൽഹി ബൗളിങ്ങ് കോച്ച് ജയിംസ് ഹോപ്സ് .

“കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു നല്ല ടീമാണ്, പ്രത്യേകിച്ചും കഴിഞ്ഞ ഐപിഎല്ലിന്റെ തുടക്കത്തിൽ പതറിയ അവർ അവസാന പകുതിയിൽ മികച്ച പ്രകടനം നടത്തി ഫൈനലിൽ എത്തി. അവർക്ക് രണ്ട് ലോകോത്തര സ്പിന്നർമാരുണ്ട്. ഒറ്റക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള ബൗളറുമാരും . എന്തിരുന്നാലും ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പദ്ധതി തയ്യാറാക്കും, കളിയിൽ ആധിപത്യം നേടാൻ ശ്രമിക്കും.”

ടീമിന്റെ പ്രകടനത്തിൽ പുരോഗതി കാണുമെന്ന് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നതായും പ്രതീക്ഷ പ്രകടിപ്പിച്ചു, “ഞങ്ങൾ ഇതുവരെ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് കളിച്ചിട്ടില്ല, എന്നാൽ ഞങ്ങളുടെ അവസാന രണ്ട് മത്സരങ്ങളിൽ ശരാശരിക്ക് മുകളിൽ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നു. ഞങ്ങൾ എല്ലായ്പ്പോഴും തുടർച്ചയായ പുരോഗതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങളുടെ അടുത്ത മത്സരത്തിൽ കൂടുതൽ നല്ല രീതിയിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു”. ഹോപ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു .

എന്തായാലും ശക്തമായി തിരിച്ചുവരാൻ കൊൽക്കത്തക്ക് എതിരെ ഏറ്റവും മികച്ച പ്രകടനം ഡൽഹി പുറത്തെടുക്കണം എന്ന് ഉറപ്പ്.