കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യന്‍ ജയം.

അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നത്. തിങ്കളാഴ്ചയാണ് കലാശപ്പോര്.