ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു, പുതുക്കിയ തിയതി പിന്നീട്

കോവിഡ് കേസുകൾ കൂടിയതിനാൽ ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്തംബറിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. ചൈനയിൽ അടുത്ത കാലത്തായി കോവിദഃ കേസുകളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ കാരണത്താലാണ് കടുത്ത തീരുമാനത്തിലേക്ക് ഫെഡറേഷൻ എത്തിയത്.

“2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് മാറ്റിവയ്ക്കുമെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചു,” ഔദ്യോഗിക ഗെയിംസ് വെബ്‌സൈറ്റിലെ ഒരു പ്രസ്താവന ചൈനീസ് സ്റ്റേറ്റിൽ ആദ്യം പോസ്റ്റ് ചെയ്തു. കായിക മത്സരത്തിന്റെ പുതിയ തീയതികൾ “പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്‌ഷൗ സ്ഥിതി ചെയ്യുന്നത്, ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ആഴ്ചകൾ നീണ്ട ലോക്ക്ഡൗണിൽ ആയിരുന്നു നഗരം.

കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമായ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിനും തുടർന്ന് വരുന്ന ഏഷ്യൻ പാരാ ഗെയിംസിനും വേണ്ടി 56 മത്സര വേദികളുടെ നിർമ്മാണം പൂർത്തിയാക്കിയതായി സംഘാടകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.