ആ വാർത്ത കേട്ടപ്പോൾ ഞാൻ തളർന്ന് പോയി, ഞാൻ ഇതല്ല അർഹിച്ചത്; വലിയ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്തി ശ്രേയസ് അയ്യർ. രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ് തുടങ്ങിയവരുടെ കൂട്ടത്തിൽ മാത്രമേ സ്റ്റാൻഡ്‌ബൈ ലിസ്റ്റിൽ മാത്രമാണ് ശ്രേയസ് ഉൾപ്പെട്ടത്.

സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക് തുടങ്ങിയ താരങ്ങൾ ലോകകപ്പ് ടീമിലെത്തിയെങ്കിലും ശ്രേയസ് പുറത്താകുമെന്ന് ആർ പ്രതീക്ഷിച്ചിരുന്നില്ല. ടി20യിൽ 141.16 സ്‌ട്രൈക്ക് റേറ്റിൽ 35.62 ശരാശരിയാണ് അയ്യർ രേഖപ്പെടുത്തിയത്. പക്ഷേ അത് അദ്ദേഹത്തിന് സ്ഥാനം ഉറപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന ടീമിൽ ശ്രേയസ് ടീമിലിടം നേടിയിട്ടുണ്ട്.

എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ മോശം പരമ്പരകൾ കാരണമാണ് ടി20 ടീമിൽ താരത്തിനും നഷ്ടമായത്. നിരാശയുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ശ്രേയസ് അയ്യർ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു:

“ഇത് നിരാശാജനകമായിരുന്നു. നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് കുട്ടിക്കാലത്ത് നിങ്ങൾ സ്വപ്നം കാണുന്ന കാര്യമാണ്. ടീമിനായി നല്ല പ്രകടനം നടത്തുക എന്നുളളത് നിങ്ങൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.”

“എന്നാൽ ഞാൻ പൂർണ്ണമായും തരംതാഴ്ത്തപ്പെട്ടു എന്നല്ല. അത് എന്റെ മനസ്സിലേക്ക് വരാൻ ഞാൻ അനുവദിച്ചില്ല. ഞാൻ എന്റെ കാര്യങ്ങൾ ശരിയായി ചെയ്യുകയായിരുന്നു. ഞാൻ എന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ ഒരു ഇടവേള എടുത്തു, പോയി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. എന്റെ കഴിവുകൾ ഉയർത്താനുള്ള സമയമാണിത്.”

എന്തായാലും ടി20 യിലും തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള പ്രകടനം നടത്തുമെന്നാണ് ശ്രേയസ് പറയുന്നത്.