റയലിനെ തകർത്തെറിഞ്ഞ് സൂപ്പർ കപ്പിൽ ഞങ്ങൾ കിരീടം സ്വന്തമാക്കും, പൂർണ ആധിപത്യത്തിൽ കളിക്കും: സാവി

ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒസാസുനയെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കി, യുവതാരം ലാമിനെ യമാൽ എന്നിവരാണ് വിജയം ഉറപ്പിച്ച ഗോളുകൾ നേടിയത്. മത്സരത്തിനുടനീളം ബാഴ്സ തകർപ്പൻ പ്രകടനമാണ് നടത്തിയത്.

ഫൈനലിൽ റയൽ മാഡ്രിഡാണ് ബാഴ്സയുടെ എതിരാളികൾ. ഏറ്റവും വലിയ ശത്രുവിനെ ഫൈനൽ മത്സരത്തിൽ നേരിടാൻ ഒരുങ്ങുമ്പോൾ ബാഴ്സ പരിശീലകൻ സാവി ആത്മവിശ്വാസത്തിലാണ്. സ്പാനിഷ് സൂപ്പർ കപ്പിലും സമീപകാല പ്രകടനങ്ങളിലും തങ്ങൾ പുലർത്തിയ ആധിപത്യം തുടരുമെന്നും റയലിനെ ഫൈനലിൽ തകർക്കുമെന്നും പരിശീലകൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

“ലീഗിൽ അവസാനം ഏറ്റുമുട്ടിയ മത്സരം നോക്കുക. തോറ്റെങ്കിലും ഞങ്ങൾക്ക് തന്നെ ആയിരുന്നു ആധിപത്യം ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിലെ ഫൈനൽ ഓർക്കുക . ഞാൻ കരുതുന്നത് വരുന്ന ഫൈനൽ മത്സരത്തിൽ ഞങ്ങൾക്ക് റയലിന് മേൽ ആധിപത്യം പുലർത്താൻ കഴിയുമെന്നും അതുവഴി വിജയം നേടാൻ സാധിക്കുമെന്നുമാണ് “സാവി തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

ലാ ലീഗയിൽ ഏറ്റുമുട്ടിയ മത്സരത്തിൽ റയൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സയെ തകർത്തെറിഞ്ഞത്. ആ മികവ് അവർത്തിക്കാനാണ് റയൽ ശ്രമം എങ്കിൽ അതിനെ തകർത്തെറിയാൻ ആകും ബാഴ്സ ശ്രമിക്കുക.