ആ ഒറ്റ കാരണം കൊണ്ടാണ് മെസിയെ ഞങ്ങൾ സബ് ചെയ്തത്, അത് നിങ്ങൾ മനസിലാക്കണം; വെളിപ്പെടുത്തി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി

കഴിഞ്ഞ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പിനുശേഷം അര്‍ജന്‍റീന ആദ്യ ഔദ്യോഗിക മത്സരത്തിനിറങ്ങിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും ആകാശത്തോളമായിരുന്നു. ലോക ചാമ്പ്യന്‍മാര്‍ ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്ജന്റീന ജയിച്ചുകയറിയത്. ഫ്രീകിക്കിലൂടെ ഗോൾ നേടിയ മെസിയാണ് ടീമിന്റെ വിജശില്പി.

കളിയുടെ തുടക്കം മുതൽ അർജന്റീനയുടെ നിരന്തരമായ മുന്നേറ്റങ്ങൾക്ക് ഇക്വഡോർ ഭീക്ഷണിയാകുന്ന കാഴ്ചയാണ് കാണാൻ പറ്റിയത്. അതിനാൽ തന്നെ പതിവ് ഫ്ലോയിൽ അർജന്റീനയുടെ മുന്നേറ്റങ്ങൾ നടന്നില്ല. എന്നാൽ നിമിഷ നേരം കൊണ്ട് പ്രവർത്തിക്കുന്ന മെസി മാജിക്ക് വർക്കായതോടെ അര്ജന്റീന ജയിച്ചുകയറുക ആയിരുന്നു. 78-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ ഇക്വഡോറിന്‍റെ പ്രതിരോധ പൂട്ടു പൊളിച്ചാണ് മെസി അടുത്ത ലോകകപ്പിലേക്ക് അര്‍ജന്‍റീനയുടെ ആദ്യ ജയം കുറിച്ചത്. അഞ്ച് പ്രതിരോധ നിരതാരങ്ങള്‍ നിന്നും ഒരാള്‍ കിടന്നും തീര്‍ത്ത പ്രതിരോധ മതിലിനെയും ഗോള്‍ കീപ്പര്‍ ഹെര്‍മന്‍ ഗാലിന്‍ഡസിനെയും കാഴ്ചക്കാരാക്കിയാണ് മെസി അര്‍ജന്‍റീനയുടെ വിജയഗോള്‍ കുറിച്ചത്.

1-0ന് അടുത്ത് ജയിക്കാനായെങ്കിലും 89-ാം മിനിറ്റിൽ മെസി പകരക്കാരനായി ഗ്രൗണ്ട് വിട്ടു . ഇത് അദ്ദേഹത്തിന് പരിക്ക് പറ്റിയോ എന്ന ഭയം നിരവധി ആരാധകരിലേക്ക് നയിച്ചു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ലയണൽ സ്‌കലോനിയോട് ചോദിച്ചു (@AlbicelesteTalk വഴി):

“മെസി പറഞ്ഞിട്ടാണ് പകരക്കാരനായി മറ്റൊരാളെ ഇറക്കിയത് , അല്ലാത്തപക്ഷം ഞാൻ അവനെ സബ് ചെയ്യിക്കില്ല.”പരിശീലകൻ തുറന്ന് സമ്മതിച്ചു.

താൻ ക്ഷീണിതനായതിനാലാണ് പകരക്കാരൻ ആവശ്യപ്പെട്ടതെന്ന് ലയണൽ മെസ്സി പിന്നീട് മറ്റൊരു അഭിമുഖത്തിൽ സമ്മതിച്ചു