ശത്രുപാളയത്തിൽ വിജയാരവം; സ്പാനിഷിൽ നെയ്മറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് അർജന്റീനയെ നയിച്ചതിന് പിന്നാലെ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സഹതാരം ലയണൽ മെസ്സിയെ അഭിനന്ദിച്ച് നെയ്മർ സോഷ്യൽ മീഡിയയിൽ എത്തി.

അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് നേടിയതിലൂടെ മെസ്സി തന്റെ കരിയർ നീണ്ട സ്വപ്നം സാക്ഷാത്കരിച്ചു. ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് അര്ജന്റീന കിരീരം ഉയർത്തി 36 വർഷത്തെ കിരീട വളർച്ചയുടെ കുറവ് പരിഹരിച്ചത്. പാരീസ് സൈന്റ്റ് ജര്മനിൽ ടീമംഗങ്ങളായ മെസ്സിയും കൈലിയൻ എംബാപ്പെയും അതത് ടീമുകൾക്കായി മികച്ച പ്രകടനംന് പുറത്തെടുത്ത് . എക്‌സ്‌ട്രാ ടൈമിന് ശേഷം സ്‌കോർ 3-3 എന്ന നിലയിൽ നിന്ന മത്സരം ഒടുവിൽ പെനാൽറ്റിയിലൂടെ അന്തിമ വിജയിയെ തീരുമാനിച്ചത്.

കളി തുടങ്ങി 23 മിനിറ്റിനുള്ളിൽ ക്യാപ്റ്റൻ മെസി നേടിയ പെനാൽറ്റിയിലൂടെ അർജന്റീന മുന്നിലെത്തി. 13 മിനിറ്റിനുള്ളിൽ എയ്ഞ്ചൽ ഡി മരിയ തന്റെ ടീമിന്റെ ലീഡ് ഇരട്ടിയാക്കി, അതോടെ അര്ജന്റീന ജയം ഉറപ്പിച്ചു. എന്തിരുന്നാലും സൂപ്പർ താരം എംബാപ്പെയുടെ തുടരെ തുടരെയുള്ള രണ്ട് ഗോളുകൾ 90 മിനിറ്റിനുശേഷം 2-2 എന്ന നിലയിൽ കളി അവസാനിപ്പിക്കാൻ കാരണമായി. അധികസമയത്ത് മെസ്സി തന്റെ രണ്ടാം ഗോൾ നേടി അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ഒരിക്കൽക്കൂടി എംബാപ്പെ അവതരിച്ചതോടെ കളി അവതരിച്ചതോടെ പെനാല്ടിയിലേക്ക് കളി നീങ്ങി.

ഷൂട്ടൗട്ടിൽ സ്‌കലോനിയുടെ കുട്ടികൾക്ക് പിഴച്ചില്ല, എന്നാൽ അവിടെ ഫ്രൻസിന് പിഴച്ചതോടെ മത്സരം അർജന്റീനക്ക് സ്വന്തമായി. 1986-ൽ ഡീഗോ മറഡോണ അവരെ മഹത്വത്തിലേക്ക് നയിച്ചതിന് ശേഷം അർജന്റീന ആദ്യമായി ഫിഫ ലോകകപ്പ് നേടി. മറുവശത്ത്, മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളെന്ന പദവി ഉറപ്പിച്ചു. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും 35 കാരനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട നെയ്‌മർ ആദ്യം അദ്ദേഹത്തിന് ആശംസ നേർന്നു. സഹതാരത്തെ അഭിനന്ദിച്ച് ബ്രസീൽ സൂപ്പർ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി:

“അഭിനന്ദനങ്ങൾ സഹോദരാ.”

View this post on Instagram

A post shared by NJ 🇧🇷 (@neymarjr)