യുക്രൈനെ തരിപ്പണമായി ഇംഗ്ലണ്ട്; 1996ന് ശേഷം ആദ്യമായി യൂറോ കപ്പ് സെമിയില്‍

യൂറോ കപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ യുക്രൈനിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരട്ട ഗോളുകള്‍ നേടിയ നായകന്‍ ഹാരി കെയ്നും ഇരട്ട അസിസ്റ്റുകള്‍ നല്‍കിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

കെയ്നിന് പുറമേ പ്രതിരോധതാരം ഹാരി മഗ്വയര്‍, മധ്യനിരതാരം ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ എന്നിവരും ലക്ഷ്യം കണ്ടു. 1996ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട്. യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടായ വെബ്ലിയില്‍ വെച്ച് നടക്കുന്ന സെമി ഫൈനലില്‍ ഡെന്മാര്‍ക്കാണ് എതിരാളികള്‍.

Image

ചരിത്രത്തിലാദ്യമായി യൂറോയുടെ ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങിയ യുക്രെയ്ന്‍ നിരാശാജനകമായ പ്രകടനം നടത്തിയാണ് കീഴടങ്ങിയത്. കളിയുടെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കു സാധിച്ചില്ല. കളിയുടനീളം ലോകോത്തര നിലവാരമുള്ള ആക്രമണ ഫുട്ബോളാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്.

Image

ആദ്യ സെമിയില്‍ ഇറ്റലി സ്പെയിനിനെ നേരിടും. ചൊവ്വാഴ്ച രാത്രി 12.30നാണ് മത്സരം. ബുധനാഴ്ച രാത്രി 12.30നാണ് ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് സെമി ഫൈനല്‍ മത്സരം.