ബാഴ്‌സയിലേക്ക് ഒടുവില്‍ 'അവന്‍' വരുന്നു?

മെസ്സി-സുവാരസ്സ്-നെയ്മര്‍ സഖ്യമായിരുന്നു ബാഴ്‌സയുടെ കരുത്ത്. നെയ്മര്‍ ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് പോയപ്പോള്‍ ഉണ്ടായ വിടവ് നികത്താന്‍ കാലം കുറച്ചായി ക്ലബ് ശ്രമിക്കുന്നു. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനെ ബാഴ്‌സയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്. നെയ്മറുടെ കുറവ് തിരിച്ചടിയായെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനെയാണ് ബാഴ്സ ലക്ഷ്യം വയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അന്റോണിയ ഗ്രീസ്മാന്റെ കുടുംബവുമായി ക്ലബ് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയിലെ വിന്‍ഡോ കഴിയുമ്പോ അത്‌ലറ്റിക്കോയില്‍ നിന്നും ഗ്രീസ്മാന്‍ വിട്ടേക്കും. ബാഴ്‌സയുടെ ജോര്‍ഡി ആല്‍ബ താരത്തെ ക്ലബിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

“ഞങ്ങള്‍ അത്‌ലറ്റിക്കോയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു താരവുമായി ചര്‍ച്ചയിലാണ്, നിലവില്‍ ബാഴ്‌സയുടേത് മികച്ച സ്‌ക്വാഡാണ്, വിന്റര്‍ ട്രാന്‍സ്ഫറില്‍ എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് കാണാം” ജോര്‍ഡി ആല്‍ബ പറയുന്നു.

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ഒഴിച്ചിട്ടു പോയ വിടവ് നികത്താനുള്ള തീവ്രശ്രമവുമായി ബാഴ്സലോണ. ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയേയും ക്ലബ്ബ ലക്ഷമിട്ടിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ സജീവമാണ് .

നിലവില്‍ അത്ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രീസ്മാന്‍ ബാഴ്സയില്‍ എത്തിച്ചാല്‍ ടീം സന്തുലിതമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍ ഉള്ളതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് പൊസിഷനിലും മികവോടെ കളിക്കാനുള്ള അത്ലറ്റിക്കോ താരത്തിന്റെ മികവാണ് ഫ്രഞ്ച് താരത്തിനോട് ബാഴ്സയ്ക്ക് ഇഷ്ടം തോന്നാന്‍ കാരണാമായത്.