മെസി പി.എസ്.ജിയെ ചതിച്ചു എന്ന അഭിപ്രായം പറഞ്ഞവർ ഇപ്പോൾ സൈലന്റ് ആയി, താരത്തിനെ അഭിനന്ദിച്ച് ഫുട്‍ബോൾ ആരാധകർ

ഫെബ്രുവരി 4 ശനിയാഴ്ച ടൗളൗസിനെതിരെ പാരീസ് സെന്റ് ജെർമെയ്‌നിന് (PSG) 2-1 ന് വിജയം നേടിയപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ അഭിനന്ദിക്കുന്നത് മെസിയെ തന്നെയാണ്. നെയ്‌മറും കൈലിയൻ എംബാപ്പെയും പരിക്കുമൂലം ടീമിൽ നിന്ന് വിട്ടുനിന്നിട്ടും ടീമിനെ മുന്നിൽ നിന്ന് നയിച്ച് ജയത്തിലെത്തിക്കാൻ താരത്തിനായി എന്നതാണ് ഏറ്റവും വലിയ കാര്യം.

ഒരു ഗോളിന് പിന്നിൽ നിൽക്കെയാണ് മനോഹരമായി തിരിച്ചുവന്ന് താരം പി.എസ്.ജിയെ ജയത്തിലേക്ക് നയിച്ചത്. ആര് ഇല്ലെങ്കിലും താനുണ്ട് എന്ന മനോഭാവം ആരാധകർക്കിടയിൽ കാണിക്കാനും മെസിക്കായി. 58 ആം മിനിറ്റിലാണ് മെസിയുടെ ഗോൾ പിറന്നത്. ലോകകപ്പിൽ താൻ എവിടെ നിർത്തിയോ അവിടെ നിന്നാണ് മെസി ഇപ്പോൾ തുടങ്ങിയിരിക്കുന്നത്..

കഴിഞ്ഞ ദിവസം പാരീസ് സെന്റ് ജെർമെയ്ൻ റെന്നസിനോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് മാധ്യമങ്ങൾ മെസിക്കെതിരെ തിരിഞ്ഞിരുന്നു. തന്നെ കളിയാക്കിയവരെ കൊണ്ട് തന്നെ മെസി അവരുടെ അഭിപ്രായം മാറ്റി പറയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Read more

സീസണിൽ മെസിയുടെ 15 ആം ഗോൾ ആയിരുന്നു അത്. യവിറ്ററിൽ ആരാധകർ താരത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ.