ജോലി ചെയ്തതിനുള്ള പ്രതിഫലം പോലും കൃത്യമായി കിട്ടിയിട്ടില്ല, അവർക്ക് ആ പണം സൂക്ഷിക്കുന്നതിലാകും താത്പര്യം; ബ്ലാസ്റ്റേഴ്‌സ് ഉടമക്ക് എതിരെ സ്റ്റെഫാൻ വാൻ ഡെർ ഹെയ്‌ഡൻ

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും പോലെ ഓരോ സീസണിലും ടീം ഏറ്റവും നന്നായി കളിച്ച് കിരീടം ഉയർത്തും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഓരോ മത്സരത്തെയും നോക്കി കാണുന്നത് . അതിനാൽ തന്നെ ടീമിന്റെ ജയപരാജയങ്ങളെ അവർ വലിയ വികാരത്തിൽ നോക്കി കാണുന്നതാണ്. കഴിഞ്ഞ രണ്ട് സീസണിലായി ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. എന്തിരുന്നാലും സീസൺ അവസാനം ബാംഗ്ലൂരുമായി നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ ഉണ്ടായ വിവാദ സംഭവങ്ങൾ ടീമിനെ തളർത്തി. ക്ലബിന് വിലക്ക് ഏർപ്പെടുത്തുന്ന അവസ്ഥ വരെ എത്തിയെങ്കിലും അത് എന്തായാലും ഉണ്ടായില്ല.

ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദങ്ങൾ തളർത്തിയ ശേഷം ടീം സൂപ്പർ കപ്പിന് ഒരുങ്ങുകയാണ്. പരിശീലകൻ ഇവാന് വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ സഹപരിശീലകനാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരം ജയിച്ച് വളരെ മികച്ച തുടക്കമാണ് ക്ലബിന് കിട്ടിയിരിക്കുന്നത്.

എന്തിരുന്നാലും ക്ലബ്ബിനെ നിരാശപ്പെടുത്തുന്ന ഒരു റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അതിൽ ക്ലബ്ബിന്റെ മുൻ സഹപരിശീലകൻ സ്റ്റെഫാൻ വാൻ ഡെർ ഹെയ്‌ഡൻ ക്ലബ് അധികാരികൾക്ക് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിര്ണായക പങ്ക് വഹിച്ച ആളാണ് പരിശീലകൻ. 2021 -22 കാലത്താണ് ടീമിൽ പ്രവർത്തിച്ചത്.

താൻ ചെയ്ത മികച്ച ജോലിയുടെ പ്രതിഫലമൊന്നും തനിക്ക് ലഭിച്ചില്ലെന്നാണ് ഹെയ്‌ഡൻ ഇപ്പോൾ പറയുന്നത്. പ്രതിഫലം ലഭിക്കാതിരുന്ന തനിക്ക് ഫൈനലിന് മുമ്പാണ് നാല് മാസത്തെ കുടിശിക ലഭിച്ചതെന്നും എന്നാൽ വാഗ്ദാനം ചെയ്ത ബോണസ് ലഭിച്ചില്ലെന്നും പരിശീലകൻ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

സ്പോർട്സകീടക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു- ഒൻപതു മാസങ്ങൾക്ക് ശേഷമാണ് ബോണസ് തുക ലഭിച്ചത്. ഇനിയും 43 ശതമാനം ലഭിക്കാനുണ്ട്. ഇങ്ങനെയുള്ള മാനേജ്മെന്റിനെ എങ്ങനെ വിശ്വസിക്കും.

എന്തായാലും ക്ലബിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവം തന്നെയാണ് ഇതൊക്കെ.