അവൻ പോയപ്പോൾ ടീം ഗുണം പിടിച്ചു, നേരത്തെ അതിനെ ഒഴിവാക്കിയിരുന്നെങ്കിൽ ഇപ്പോൾ ചാമ്പ്യന്മാർ ആകുമായിരുന്നു; റൊണാൾഡോക്ക് എതിരെ ജോൺ ബാൺസ്

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം കാരണം ജാഡോൺ സാഞ്ചോയുടെയും മാർക്കസ് റാഷ്‌ഫോർഡിന്റെയും പ്രകടനത്തിൽ ഇടിവ് സംഭവിച്ചതായി ലിവർപൂൾ ഇതിഹാസം ജോൺ ബാൺസ് പ്രസ്താവിച്ചു.

37 കാരനായ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ കഴിഞ്ഞ വർഷം നവംബറിൽ പരസ്പര ഉടമ്പടി പ്രകാരം അവസാനിപ്പിച്ചിരുന്നു. സ്‌ട്രൈക്കറുടെ വിവാദ അഭിമുഖത്തിന് ശേഷമാണ് റെഡ് ഡെവിൾസ് തീരുമാനത്തിലെത്തിയത്. റൊണാൾഡോ യുണൈറ്റഡ് ടീമുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖഹത്തിനൊടുവിൽ താരം ക്ലബ്ബുമായി പിരിഞ്ഞു.

ബോണസ് കോഡ് ബെറ്റ്സിനോട് സംസാരിക്കുമ്പോൾ, റൊണാൾഡോ പോയതിന് ശേഷം ടീം ഒരുപാട് മെച്ചപ്പെട്ടു എന്നും പറഞ്ഞു. അതുപോലെ സാഞ്ചോ തിരിച്ചുവരണമെന്നും താരം ആഗ്രഹിക്കുന്നു.

“സാഞ്ചോ ഒരു തിരിച്ചുവരവ് നടത്തണം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ കരിയർ പുനരുജ്ജീവിപ്പിക്കാൻ സാഞ്ചോയ്ക്ക് അവസരം ലഭിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. റൊണാൾഡോ അവിടെ ഉണ്ടായിരുന്നപ്പോൾ കളിക്കാരെ വളരെ പ്രതികൂലമായി ബാധിച്ചുവെന്ന് ഞാൻ കരുതുന്നു. അവന്റെ സാന്നിധ്യം കാരൻ ടീം മൊത്തത്തിൽ പുറകോട്ട് പോയി.”

Read more

എന്തായാലും ഇപ്പോൾ ടീമിന് നല്ല കാലമാണെന്ന് ആരാധകരും വിശ്വസിക്കുന്നു.