ഫൈനൽ മത്സരമൊക്കെ നിസ്സാരം, പക്ഷെ ആ മത്സരം ഞങ്ങളെ ബുദ്ധിമുട്ടിച്ചു; കഠിന മത്സരത്തെ കുറിച്ച് മെസി

ലോകകപ്പിലെ അർജന്റീനയുടെ യാത്ര തുടങ്ങുന്നത് സൗദി അറേബ്യയുമായി നടന്ന മത്സരത്തിൽ നേരിട്ട തോൽവിയോടെയാണ്. അപ്രതീക്ഷിതമായ ആ തോൽവിക്ക് ശേഷം അർജന്റീനക്ക് തിരിച്ചുവരാൻ പറ്റില്ല എന്ന രീതിയിൽ എല്ലാവരും അവരെ വിധിയെഴുതി. പിന്നീട് ഈ വിമർശനങ്ങൾ ഒകെ കാറ്റിൽപറത്തി അര്ജന്റീന ലോകകപ്പ് ജയിച്ചത് ചരിത്രം.

ഈ ലോകകപ്പിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മത്സരം ഏതാണെന്ന് മെസിയോട് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- ഈ ലോകകപ്പിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മത്സരം മെക്സികോയുമായി നടന്ന മത്സരമായിരുന്നു. ആ മത്സരത്തിൽ ജയിക്കാൻ പറ്റാതെ മുന്നോട്ടുള്ള യാത്ര നടക്കിൽ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മത്സരത്തിന്റെ സാഹചര്യം കണക്കിൽ എടുക്കുമ്പോൾ അത് ആയിരുന്നു ഏറ്റവും കഠിനമായ മത്സരം.”

മെസി പറഞ്ഞത് പോലെ അര്ജന്റീന തുടക്ക സമയങ്ങളിൽ ശരിക്കും ബുദ്ധിമുട്ടിയെങ്കിലും കളിയുടെ രണ്ടാം പകുതിയിലാണ് തിരിച്ചുവരവ് നടത്തിയത്. ആ മത്സരത്തിന് ശേഷം അർജന്റീനക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല എന്നതാണ് സത്യം.

ബുദ്ധിമുട്ടുള്ള മത്സരം ഏതാണെന്ന ചോദ്യത്തിന് ഫ്രാൻസുമായി നടന്ന ഫൈനൽ എന്ന ഉത്തരം മെസി പറയുമെന്നാണ് എല്ലാവരും വിചാരിച്ചത്.