മെസിയോട് 'ഹായ്' പറയാന്‍ പോലുമായില്ലെന്ന് ബാഴ്‌സ താരം

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് ഫ്രഞ്ച് ടീം പിഎസ്ജിയിലേക്ക് കളംമാറാനുള്ള അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തീരുമാനം ലോക ഫുട്‌ബോളിനെ അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മെസി പോയതോടെ ബാഴ്‌സയെ ചുമലിലേറ്റേണ്ട ദൗത്യം ഹോളണ്ട് താരം മെംഫിസ് ഡിപായിയില്‍ വന്നുചേര്‍ന്നിരിക്കുകയാണ്. ഈ വേനല്‍ക്കാലത്ത് ഫ്രഞ്ച് ക്ലബ് ലയോണില്‍ നിന്ന് ഫ്രീട്രാന്‍സ്ഫറിലാണ് ഡിപായ് ബാഴ്‌സയില്‍ എത്തിയത്. ഡിപായ് വന്നതും മെസി ബാഴ്‌സയില്‍ നിന്ന് ഇറങ്ങി. മെസിക്കൊപ്പം കളിക്കാന്‍ അവസരം നഷ്ടപ്പെട്ടതില്‍ നിരാശ പ്രകടിപ്പിക്കുകയാണ് ഡിപായ്.

മെസിയെ ശരിക്കും പരിചയപ്പെടാന്‍ പോലും സാധിച്ചില്ല. കോപ്പ അമേരിക്കയ്ക്കുശേഷമുള്ള ഇടവേള കാരണം പ്രീ-സീസണ്‍ മത്സരങ്ങളുടെ ഒടുവിലാണ് മെസി ബാഴ്‌സയില്‍ എത്തിയത്. എനിക്ക്അദ്ദേഹത്തോട് ഹായ് പറയാന്‍ പോലും സാധിച്ചില്ല. മെസിക്കൊപ്പം കൡുക എന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ അതിന് ഭാഗ്യമുണ്ടായില്ല- ഡിപായ് പറഞ്ഞു.

Read more

ബാഴ്‌സ പരിശീലകനായ കോമാന്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാം. നമ്മള്‍ തമ്മില്‍ നല്ല ഇഴയടുപ്പമുണ്ട്. അതാണ് വേണ്ടത്. ബാഴ്‌സയിലെ സഹതാരങ്ങള്‍ ഹൃദ്യമായാണ് പെരുമാറുന്നത്. അതെനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇംഗ്ലീഷ് നന്നായി അറിയാവുന്ന പിക്വെ ഒരുപാട് സഹായിച്ചു. ജോര്‍ഡി ആല്‍ബ നല്ല തമാശക്കാരനാണ്. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് ബാഴ്‌സയുടെ ഡ്രസിംഗ് റൂമില്‍ ഉള്ളതെന്നും ഡിപായ് പറഞ്ഞു.