ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഗോൾ അതാണ്, അങ്ങനെയൊന്ന് പിന്നെ പിറന്നിട്ടില്ല; താൻ കരിയറിൽ കണ്ട ഏറ്റവും മികച്ച ഗോളിനെക്കുറിച്ച് എംബാപ്പ

ലോക ഫുട്‍ബോളിൽ ഇന്ന് വരെയുള്ള ചരിത്രത്തിൽ പിറന്ന ഏറ്റവും മികച്ച ഗോൾ ഏതാണ്? തട്ടുകർപ്പൻ ഗോളുകൾ നിരവധി അനവധി പിറന്ന ഫുട്‍ബോൾ മൈതാനത്ത് നിന്നും അങ്ങനെ ഒരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അത് ബുദ്ധിമുട്ടാകും. ഓരോരുത്തരും ഈ കാലയളവിൽ പിറന്ന ഏറ്റവും മികച്ച ഗോളായി മനസ്സിൽ ഓരോന്ന് കണ്ടിട്ടുണ്ടാകും. മെസി ആരാധകർക്കും റൊണാൾഡോ ആരാധകർക്കും ആഘോഷിക്കാനുള്ള അനേകം മുഹൂർത്തങ്ങൾ പിറന്നിട്ടുമുണ്ട്.

ഇതിൽ നിന്ന് ഒരു ഗോൾ തിരഞ്ഞെടുക്കാനും അത് തിരഞ്ഞെടുക്കാനുള്ള കാരണവും സൂപ്പർ താരം എംബാപ്പയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- 2018 ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോ യുവന്റസിനെതിരെ നേടിയ അക്രോബാറ്റിക്ക് ഗോൾ തന്നെയാണ് എന്റെ ഇഷ്ട ഗോൾ. അത് പോലെ ഒരു ഗോൾ മുമ്പോ ശേഷമോ ഞാൻ കണ്ടിട്ടില്ല.” തന്റെ അഭിപ്രായമായി സൂപ്പർ താരം പറഞ്ഞു.

റയൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ 64 ആം മിനിറ്റിലാണ് താരത്തിന്റെ തകർപ്പൻ ഗോൾ പിറന്നത്. ഡാനി കാർവാജൽ കൊടുത്ത പാസിൽ നിന്നാണ് ചരിത്ര ഗോൾ പിറന്നത്. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയ ശേഷം എതിർ കാണികൾ പോലും താരത്തെ വമ്പൻ കൈയടികളോടെയാണ് നന്ദി പറഞ്ഞത്.

തൊട്ടടുത്ത വർഷം റൊണാൾഡോ യുവന്റസിന്റെ ഒപ്പം ചേർന്ന് എന്നും ശ്രദ്ധിക്കണം.