സുവാരസ് തുടങ്ങി വെച്ചു, അവസാനം പട്ടാളം ഇറങ്ങി റഫറിയെ രക്ഷിച്ചു; ബ്രസീലിയൻ ലീഗിൽ സംഭവിച്ചത് ഇങ്ങനെ; വീഡിയോ വൈറൽ

ലൂയിസ് സുവാരസിന് 36 വയസ്സായിരിക്കാം, പക്ഷേ ഉറുഗ്വേൻ സ്‌ട്രൈക്കർ ഇപ്പോഴും എതിരാളികൾക്ക് വലിയ ഭീക്ഷണി തന്നെയാണ് സൃഷ്ടിക്കുന്നത്. ഞായറാഴ്ച, അവെനിഡയ്‌ക്കെതിരായ ഗ്രെമിയോയുടെ വിജയത്തിനിടെ അദ്ദേഹം ഗൗണ്ടിൽ ഉണ്ടായിരുന്നു. ഒടുവിൽ റഫറിയെ സംരക്ഷിക്കാൻ സൈന്യം ആവശ്യമായിരുന്നു.

അവെനിഡ ഹാഫിൽ സുവാരസിന് ഒരു ഫ്രീ-കിക്ക് ലഭിക്കുകയും അത് തന്റെ സഹതാരം ഫ്രാങ്കോ ക്രിസ്റ്റാൽഡോയ്ക്ക് സ്‌ക്വയർ ചെയ്യുകയും ചെയ്തു, അദ്ദേഹം അത് എളുപ്പത്തിൽ തന്നെ ഗോൾ നേടുകയും ചെയ്തു. അതിന് ശേഷമാണ് വലിയ വഴക്ക് നടന്നത്.

അവെനിഡയുടെ കളിക്കാർ രോഷാകുലരാവുകയും ഉടൻ തന്നെ റഫറിയെ വളഞ്ഞ് ഗോൾ നിഷേധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു . അവെനിഡ ക്യാപ്റ്റൻ മൈക്കൽ, മിഡ്ഫീൽഡർ മാർക്കാവോ എന്നിവർക്ക് ചുവപ്പ് കാർഡ് കിട്ടിയിട്ടും താരങ്ങൾ റഫറിയെ വാലന്കു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിനായി പ്രാദേശിക സൈന്യത്തെ കലാപ കവചങ്ങൾ ഉപയോഗിച്ച് പിച്ചിലേക്ക് മാർച്ച് ചെയ്യാൻ നിർബന്ധിതരാക്കി. മത്സരത്തിൽ ഗ്രെമിയോ 2-0ന് ജയിച്ചു.