റൊണാൾഡയെ പൊക്കി പിടിച്ചോണ്ട് ഇനി വരരുത്, മെസി തന്നെ ഏറ്റവും മികച്ചവൻ; സമ്മതിച്ച് ഫിഫയും

താൻ ആണോ അതോ റൊണാൾഡോ ആണോ എക്കാലത്തെയും മികച്ചവൻ എന്ന ഡിബേറ്റ് അവസാനിപ്പിച്ച് ലയണൽ മെസി എക്കാലത്തെയും മികച്ചവൻ ആണെന്നും ഗോട്ട് ആണെന്നും വിശേഷണം നൽകി ഫിഫ. ഫിഫയുടെ ഔദ്യോഗിക ട്വീറ്റിലാണ് സ്ഥിതീകരണം വന്നത്.

ഫൈനൽ മത്സരത്തിന്റെ കാര്യത്തിൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.

ഖത്തർ ലോകകപ്പിൽ നിറഞ്ഞുകളിച്ച മെസി ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കുക മാത്രമല്ല എല്ലാ മത്സരങ്ങളിലും നായകൻ എന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചു.
ഗോട്ട് സംവാദം തീർന്നു. ഈ സമ്മാനം അതിന്റെ പൂർത്തീകരണമാണ്. പൈതൃകം പൂർണമാണ്. അര്ജന്റീന ലോകകപ്പ് ജയിച്ചതോടെ അവൻ ലോകത്തിലെ ഏറ്റവും മികച്ചവൻ എന്ന പട്ടം ഉറപ്പിച്ചു.”

ബാഴ്‌സലോണ ഇതിഹാസം ഖത്തറിൽ ലോകം കീഴടക്കിയപ്പോൾ, അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത എതിരാളിയായ റൊണാൾഡോക്ക് ഇപ്പോൾ കണ്ടക്ഷണിയാണ്.