പറയുമ്പോൾ ചില പ്രമുഖർക്ക് ഇഷ്ടപ്പെടില്ല, അവനെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ആക്കണം; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഡാനിഷ് കനേരിയ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മത്സരിക്കണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. കഴിഞ്ഞ ദിവസം സമാപിച്ച ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ തോൽവി ഉറപ്പിച്ച ഇന്ത്യയെ രക്ഷിച്ചത് അശ്വിന്റെ ബാറ്റിംഗ് ആയിരുന്നു.

അശ്വിൻ ഇനി കുറച്ച് വർഷങ്ങൾ കൂടി ക്രിക്കറ്റിൽ തിളങ്ങാൻ പറ്റുമെന്നും സാധ്യതയുണ്ടെന്നും റെഡ്-ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന് നേതൃത്വപരമായ റോൾ നൽകാൻ അർഹതയുണ്ടെന്നും കനേരിയ ചൂണ്ടിക്കാട്ടി. ഇൻഡൊലിൻ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ അതിബുദ്ധിമായ താരങ്ങളിൽ ഒരാളായ അശ്വിന് നായകൻ എന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

ഡിസംബർ 25 ഞായറാഴ്ച തന്റെ യൂട്യൂബ് ചാനലിലെ തത്സമയ സെഷനിലാണ് 42-കാരൻ ഈ പരാമർശങ്ങൾ നടത്തിയത്. കനേരിയ നിർദ്ദേശിച്ചു:

“രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനാർത്ഥികളിൽ ഒരാളായിരിക്കണം. അദ്ദേഹത്തിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും അദ്ദേഹം വളരെ മിടുക്കനും ബുദ്ധിമാനും ആണ്. കളിക്കളത്തിൽ ഇത്രയധികം ചിന്തിക്കുന്ന മറ്റൊരു താരം വേറെ ഇല്ല.”

Read more

എന്തായാലും നായക് സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനുള്ള അത്ര കഴിവുള്ള താരമാണ് അശ്വിൻ എന്ന് ആരാധകരും പറയുന്നു.