കാണിച്ചത് മോശമായി പോയി, ഇത്തരം സംസാരങ്ങൾ ഒഴിവാക്കുക; ആരാധകരുടെ ഹൃദയം കവർന്ന് സാവിയുടെ വാക്കുകൾ; റയൽ താരത്തെക്കുറിച്ച് ബാഴ്സ പരിശീലകൻ പറഞ്ഞത് ഇങ്ങനെ

ശനിയാഴ്ച നടക്കുന്ന ക്ലാസ്സിക്കോയ്ക്ക് മുന്നോടിയായി റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയറിനെതീരെ ക്ലബ് വക്താവിന്റെ വംശീയ അധിക്ഷേപം തനിക്ക് ഇഷ്ടമായില്ല എന്നും റയൽ താരത്തിന് എതിരെ ചെയ്ത ആ പോസ്റ്റ് മോശമായി പോയി എന്ന വാദവുമാണ് മുൻ ബാഴ്സ താരവും പരിശീലകനും പറഞ്ഞിരിക്കുന്നത്

ശനിയാഴ്ച സെവിയ്യയിൽ നടന്ന തന്റെ ടീമിന്റെ 1-1 സമനിലയിൽ ബ്രസീലിയൻ ഫോർവേഡ് വംശീയമായി അധിക്ഷേപിക്കപ്പെട്ടു. അവിടെ അദ്ദേഹത്തെ അധിക്ഷേപിച്ച ആരാധകരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. “ഇത് വംശീയതയല്ല, (വിനീഷ്യസ്) ഒരു കോമാളിയായതിന് ഒരു അടി അർഹിക്കുന്നു,” ബാഴ്സയിലെ ഒരു ബോർഡ് അംഗം പറഞ്ഞ വാക്കുകളാണ് ഇത്.” ഇന്നലത്തെ മത്സരത്തിന് ശേഷം സാവി പറഞ്ഞത് ഇങ്ങനെയാണ്. “ഞാൻ കൂടുതൽ ഒന്നും പറയേണ്ടതില്ല. അത് ഡിലീറ്റ് ആക്കി. അതിനാൽ അഭിപ്രായങ്ങൾ ഇല്ല.” സാവി പറഞ്ഞു.

” പരസ്പരം ബഹുമാനിച്ചും ആദരിച്ചും പോകുന്നതാണ് എനിക്ക് ഇഷ്ടം. അതിനാൽ ആ ട്വീറ്റ് എനിക്ക് ഒട്ടും ഇഷ്ടമായില്ല. മാഡ്രിഡ് ടീമിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു.” സാവി വാക്കുകൾ അവസാനിപ്പിച്ചു. ബാഴ്‌സലോണ വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ വിനീഷ്യസിനോട് മാപ്പ് പറഞ്ഞു. “വിനീഷ്യസ് ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, ഇത് ആവർത്തിക്കില്ല. മാപ്പ് പറയുന്നു” യുസ്റ്റെ മോവിസ്റ്റാറിൽ പ്രതിജ്ഞയെടുത്തു.

ഈ വർഷത്തെ എൽ ക്ലാസ്സിക്കോ പോരാട്ടം ആവേശകരമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രണ്ട് ടീമുകളും മികച്ച ഫോമിലാണ്.