ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ പലവട്ടം തോൽപ്പിച്ചാണ് റൊണാൾഡോ ബാലൺ ഡി ഓർ നേടിയത്, അയാൾക്ക് മാത്രമേ അതൊക്കെ സാധിക്കൂ; റൊണാൾഡോയെ പുകഴ്ത്തി ഫെറാൻ ടോറസ്

വർഷങ്ങളായി ബാലൺ ഡി ഓറിനായി ലയണൽ മെസിക്കൊപ്പം മത്സരിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം ക്രെഡിറ്റ് അർഹിക്കുന്നുവെന്ന് ബാഴ്‌സലോണ താരം ഫെറാൻ ടോറസ്. എവിടെയും ജയിക്കാനുള്ള ദൃഢനിശ്ചയം കൊണ്ടാണ് അൽ നാസർ താരം തന്റെ ആരാധനാപാത്രമായി തുടരുന്നതെന്നും സ്പാനിഷ് താരം കൂട്ടിച്ചേർത്തു.

ഡീഗോ മറഡോണയെയും പെലെയെയും പോലുള്ളവരെ കണ്ടിട്ടില്ലാത്തതിനാൽ തന്റെ അഭിപ്രായത്തിൽ എക്കാലത്തെയും മികച്ച കളിക്കാരനാണ് മെസിയെന്നും ടോറസ് പറഞ്ഞു. എന്നിരുന്നാലും, റൊണാൾഡോ മാത്രമാണ് ഈ കാലയളവിൽ മുഴുവൻ മെസിയോട് മത്സരിച്ചതെന്നും അതിനെ അഭിനന്ദിക്കാതെ തരം ഒന്നും ഇല്ലെന്നും ബാഴ്സ താരം തന്റെ അഭിനന്ദന സന്ദേശമായി പറഞ്ഞു.

“ലിയോ മെസി [ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ്] എന്ന് ഞാൻ കരുതുന്നു. ലിയോ [ലയണൽ മെസ്സി] ചെയ്തത്, ആരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. മറഡോണയെയോ പെലെയെയോ ഞാൻ കണ്ടിട്ടില്ല, ചെറുപ്പത്തിൽ റൊണാൾഡീഞ്ഞോ പോലും ഉണ്ടായിരുന്നു, പക്ഷേ മെസ്സി, 20 വർഷം ആയി ലോക ഫുട്‍ബോളിന്റെ സിംഹാസനം അടക്കി ഭരിക്കുകയാണ്. എല്ലാ വർഷവും 50 ഗോളുകളും 50 അസിസ്റ്റുകളും സ്കോർ ചെയ്യുന്നത് ഭ്രാന്താണ്.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“എന്നാൽ, ക്രിസ്റ്റ്യാനോ എന്നെ സംബന്ധിച്ചിടത്തോളം ഒരു നേതാവാണ്, ഒരു വിഗ്രഹമാണ്, കാരണം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനിൽ നിന്ന് മത്സരിച്ച് ബാലൺ ഡി ഓർ എടുക്കാൻ പലവട്ടം അവന് സാധിച്ചിട്ടുണ്ട്. അസാദ്യ മികവുള്ള ഒരു താരത്തിന് മാത്രമേ അങ്ങനെ കളിക്കാൻ പറ്റു എന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു.”

റയൽ മാഡ്രിഡിൽ 438 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ അവർക്കായി 450 ഗോളുകൾ നേടി, അവരുടെ എക്കാലത്തെയും മികച്ച സ്‌കോററായി. 2018 ൽ യുവന്റസിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം 131 അസിസ്റ്റുകൾ സ്വന്തം പേരിൽ ചേർത്തു. നിലവിൽ അൽ-നാസറിനായി തന്റെ കരിയറിന്റെ അവസാന വർഷങ്ങൾ റൊണാൾഡോ കളിക്കുന്നു.