രോഹിത് ശര്‍മ്മയുടെ വലിയ ആരാധകനാണ് താനെന്ന് തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. രോഹിത് രാജ്യത്തെ നയിച്ച രീതിയും അദ്ദേഹം കളിച്ച കളി രീതിയും കണക്കിലെടുക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് കരുതുന്നു എന്നാണ് ബട്‌ലര്‍ പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങളെ എറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഇന്ത്യന്‍ താരം ആരാണെന്നുളള ചോദ്യത്തിനാണ് ഒരഭിമുഖത്തില്‍ ജോസ് ബട്‌ലര്‍ മറുപടി നല്‍കിയത്.
കുറഞ്ഞ കാലയളവിനുളളില്‍ ഇന്ത്യക്ക് ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. ഏകദിന ലോകകപ്പില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കാനും താരത്തിന് സാധിച്ചു. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചെങ്കിലും 2027ലെ ലോകകപ്പ് വരെ താരം ടീമില്‍ തുടരും. ഐപിഎലില്‍ ഈ വര്‍ഷം തങ്ങളുടെ ടീമുകള്‍ക്കായി മികച്ച ഫോമിലുളള താരങ്ങളാണ് രോഹിതും ബട്‌ലറും.
Read more
ആദ്യത്തെ മത്സരങ്ങളില്‍ നിറംമങ്ങിയെങ്കിലും പിന്നീട് തുടര്‍ച്ചയായി ഇംപാക്ടുളള ബാറ്റിങ് പ്രകടനങ്ങള്‍ മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയില്‍ നിന്നുണ്ടായി. ജോസ് ബട്‌ലറും ഗുജറാത്ത് ടൈറ്റന്‍സ് ടീമിനായി മികച്ച ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്. ഗില്‍, സുദര്‍ശന്‍, ബട്‌ലര്‍ ഉള്‍പ്പെടെയുളള ടോപ് ഓര്‍ഡറാണ് ഗുജറാത്ത് ടീമിന്റെ കരുത്ത്.