റൊണാൾഡോയും മെസിയും ഒന്നും അദ്ദേഹത്തിന്റെ മുന്നിൽ ഒന്നുമല്ല, സഹതാരങ്ങളെ കൂടുതൽ മിടുക്കരാക്കാനും മെച്ചപ്പെടുത്താനും അവന് പറ്റുന്നുണ്ട്; സൂപ്പർ താരത്തെ പുകഴ്ത്തി ഡാനിയേൽ ബ്രാവോ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും മുകളിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി കൈലിയൻ എംബാപ്പെയെ വിശേഷിപ്പിച്ച് മുൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) മിഡ്ഫീൽഡർ ഡാനിയൽ ബ്രാവോ.

2018-ലെ ഫിഫ ലോകകപ്പ് ഫ്രാൻസിനൊപ്പം നേടിയ 24-കാരൻ ഡിസംബറിൽ നടന്ന ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ഈ സീസണിലും പി.എസ്.ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ഭാവി ഫുട്‍ബോൾ ഭരിക്കാൻ പോകുന്ന താരമായിട്ടാണ്  അറിയപ്പെടുന്നത്.

ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും ആവശ്യം ഉള്ളപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഒരു ശീലമാക്കിയ അദ്ദേഹം ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. ബ്രാവോയെ സംബന്ധിച്ചിടത്തോളം,അദ്ദേഹം നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് മാത്രമല്ല മെസിക്കും റൊണാൾഡോക്കും മുകളിലാണ്.

ഫ്രഞ്ച് ഔട്ട്‌ലെറ്റ് ടെലിഫൂട്ടിനോട് അദ്ദേഹം പറഞ്ഞു (h/t GOAL):

“അവൻ വളരെ ബുദ്ധിമാനാണ്, സ്വയം മെച്ചപ്പെടാൻ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം അവൻ മെസ്സി-റൊണാൾഡോ സഖ്യത്തെക്കാൾ മികച്ചവനാണ്.ലോകം, അവൻ തന്റെ സഹതാരങ്ങളെ നല്ല രീതിയിൽ പിന്തുണക്കുന്നു. എതിരാളികളെ ഭയപ്പെടുത്താൻ അവന് സാധിക്കുന്നുണ്ട്.”