മെസി- എംബാപ്പെ കൂട്ടുകെട്ടിനെ പുഷ്പം പോലെ തൂക്കാൻ റൊണാൾഡോ-അബൂബക്കര്‍ സഖ്യം ; ക്ലബ് ഫുട്‍ബോൾ ഇനി ഇവർ ഭരിക്കും

ഫുട്‍ബോൾ ലോകകപ്പ് ആവേശം അവസാനിച്ചെങ്കിലും അതുമായി ഭന്ധപെട്ട തർക്കങ്ങളും ട്രോളുകളും ഒന്നും അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നും സജീവമായ മെസി റൊണാൾഡോ ഡിബേറ്റ്. മെസി ഇപ്പോൾ ലോകകപ്പ് ജയിച്ച് ലോകത്തിന്റെ നെറുകയിൽ ആണെങ്കിലും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.

‘ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും.’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെടുത്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ നസര്‍ ട്വീറ്റ് ചെയ്തു.

ഏഷ്യൻ ഫുടബോളിന്റെ വളർച്ചക്ക് റൊണാൾഡോയുടെ ഈ ടാൻസ്ഫർ വലിയ ക്ലാണം ഉണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഏഷ്യൻ ഫുട്‍ബോളിലെ ഒരു നിസാര ടീം എന്ന രീതിയിൽ പുച്ഛിച്ച് തള്ളാവുന്ന സ്ഥലത്ത് അല്ല റൊണാൾഡോ ഇപ്പോൾ എത്തിയിരിക്കുന്നത് .

സഹ താരം വിന്‍സെന്റ് അബൂബക്കര്‍ എന്ന പേര് ആര് മറന്നാലും ബ്രസീലിയൻ ആരാധകർ മറക്കില്ല. ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ശക്തരായ ബ്രസീലിനെതിരെ അവസാന മിനിറ്റില്‍ ഗോള്‍നേടി ബ്രസീലിനെ തകർത്തെറിഞ്ഞ ആളാണ് വിന്‍സെന്റ് അബൂബക്കര്‍. 2021 മുതല്‍ അല്‍ നസറിനായി കളിക്കളത്തിലുള്ള വിന്‍സെന്റ് അബൂബക്കര്‍ 33 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Read more

എന്ത് തന്നെ ആയാലും റൊണാൾഡോ- വിന്‍സെന്റ് അബൂബക്കര്‍ കൂട്ടുകെട്ട് ക്ലബ് ഫുട്‍ബോളിൽ വലിയ ക്ലാണം സൃഷ്ടിക്കുമെന്നും മെസി- എംബാപ്പെ ലെവൽ മറികടക്കുമെന്നും ആരാധകരിൽ ഒരു വിഭാഗം പ്രതീക്ഷിക്കുന്നു.