മാഞ്ചസ്റ്റർ യുണൈറ്റഡിന് പണി കൊടുക്കാൻ റയൽ മാഡ്രിഡ്, നിങ്ങൾ എന്തിനാണ് ഞങ്ങളുടെ പുറകെ എന്ന ചോദ്യവുമായി മാഞ്ചസ്റ്റർ ആരാധകർ

കരീം ബെൻസെമ കരാർ പുതുക്കിയില്ലെങ്കിൽ റയൽ മാഡ്രിഡ് ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ ഹാരി കെയ്‌നിന്നെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാൻ നീക്കങ്ങൾ നടത്തുന്നതായി ഇപ്പോൾ പുറത്തുവരുണന് റീപ്പർട്ടുകൾ സൂചിപ്പിക്കുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് കെയ്ൻ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

ഈ സീസണിൽ സ്പർസിനായി 37 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും നാല് അസിസ്റ്റുകളും ഇംഗ്ലീഷ് താരം നേടിയിട്ടുണ്ട്. 268 ഗോളുകളുമായി ടോട്ടൻഹാമിന്റെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്‌കോററാണ് കെയ്ൻ. അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനങ്ങൾ മികച്ചതാണെങ്കിലും, തന്റെ ക്ലബ് കരിയറിൽ കെയ്ൻ ഇതുവരെ ഒരു ട്രോഫി നേടിയിട്ടില്ല.

2024-ൽ കരാർ അവസാനിക്കാനിരിക്കെ, ടീമിൽ നിന്ന് കെയ്ൻ മാറുമെന്ന് സൂചനയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ വാങ്ങാൻ താത്പര്യവുമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിന് ശേഷം മികച്ച ഒരു സ്‌ട്രൈക്കറെ അന്വേഷിക്കുകയാണ് ഇപ്പോൾ ടീം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ചാമ്പ്യൻസ് ലീഗിൽ ഉൾപ്പടെ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് കിരീടങ്ങൾ സമൃദ്ധമായി നേടുന്നതിൽ മിടുക്കരാണ്, അതിനാൽ തന്നെ ചിലപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ചിലപ്പോൾ ഈ ഒരു കാരണത്താൽ തന്നെ താരം റയലിൽ എത്തിയേക്കും.