ചാമ്പ്യൻസ് ലീഗ് ട്രോഫി അടിച്ച ശേഷം റയൽ മാഡ്രിഡിന് നല്ല സമയം അല്ല എന്ന് തന്നെ പറയാം. ഇപ്പോൾ നടക്കുന്ന പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിൽ ടീമിന് മികച്ച രീതിയിൽ മത്സരങ്ങൾ കളിക്കുവാൻ സാധിക്കുന്നില്ല. ആദ്യം AC മിലാനോട് എതിരില്ലാത്ത ഒരു ഗോളിനും, രണ്ടാമത് ഇന്നലെ ബാഴ്സിലോണയായിട്ട് 2-1നും പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി പൗ വിക്ടർ ആണ് ഇരു ഗോളുകളും നേടി ടീമിനെ വിജയിപ്പിച്ചത്. റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത് നിക്കോ പാസായിരുന്നു നേടിയിരുന്നത്. എന്നാൽ ഇന്നലത്തെ മത്സരം റയൽ താരങ്ങൾ അത്ര കണക്കാക്കുന്നില്ല. ഇതേ അഭിപ്രായം നേരത്തെ റയൽ ഗോൾ കീപ്പർ തിബോട്ട് കോർട്ടോയിസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ഇത് തന്നെ പറഞ്ഞിരിക്കുകയാണ്.
കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:
“ഈ തോൽവി ഞങ്ങൾ കാര്യമാക്കുന്നില്ല. കാരണം ഇത് പ്രധാനപ്പെട്ട ഒരു മത്സരം അല്ലല്ലോ. ഒരുപാട് താരങ്ങൾ ഇല്ലാതെയാണ് ഞങ്ങൾ കളിച്ചത്. ഞങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ഒരു മത്സരം മാത്രമായിട്ടാണ് ഇതിനെ കാണുന്നത്. സീസണിന് വേണ്ടി താരങ്ങൾ ഫിറ്റാവുന്നതിനാണ് പ്രീ സീസൺ സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങൾ താരങ്ങൾക്ക് സമയം നൽകുന്നു. ഓഗസ്റ്റ് ഏഴാം തീയതിയാണ് ഞങ്ങൾ അടുത്ത മത്സരം കളിക്കുന്നത്. ഇനി അതിലാണ് ഞങ്ങളുടെ ശ്രദ്ധ “ഇതാണ് കാർലോ ആഞ്ചലോട്ടി പറഞ്ഞത്.
Read more
റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ചെൽസിക്കെതിരെ ഓഗസ്റ്റ് ഏഴാം തീയതി ആണ് നടത്താൻ നിശ്ചയിരിക്കുന്നത്. പൂർണമായും യുവ താരങ്ങൾക്കാണ് ഇത്തവണ റയൽ മത്സരിക്കുവാൻ അവസരം നൽകിയിരിക്കുന്നത്. ടീമിലേക്ക് സീനിയർ താരങ്ങൾ വരുന്നതോടെ റയൽ മാഡ്രിഡ്, ലോകത്തിലെ ഏറ്റവും ശക്തരായ ടീം ആയി മാറും. എംബപ്പേ, ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ എന്നിവർ ഒരുമിച്ച് കളിക്കുന്നത് കാണാനാണ് ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.