ദയവ് ചെയ്ത് ആ റൊണാൾഡോയെ ഇനി മെസിയുമായിട്ട് താരതമ്യം ചെയ്യരുത്, റൊണാൾഡോയെ നെയ്മറുമായിട്ടൊക്കെ താരതമ്യം നടത്താം ; മെസി അത്യുന്നതങ്ങളിലാണ്.. അയാൾക്ക് മുകളിൽ ഇനി ആരും ഇല്ല

ഖത്തറിൽ നടന്ന അർജന്റീനയുടെ ഫിഫ ലോകകപ്പ് വിജയത്തോടെ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയെ എക്കാലത്തെയും മികച്ച കളിക്കാരുടെ ഡിബേറ്റിൽ ബഹുദൂരം പിന്നിലാക്കി മെസി ചരിത്രത്തിലെ ഏറ്റവും മികച്ചവൻ എന്ന നിലയിൽ ഒരുപാട് മുന്നിലെത്തിഎന്ന ആരാധകർ പറഞ്ഞു.

ഖത്തറിൽ അർജന്റീനയെ മഹത്വത്തിലേക്ക് നയിച്ചുകൊണ്ട് ഫിഫ ലോകകപ്പ് നേടാനുള്ള തന്റെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മെസ്സി വിരാമമിട്ടു. ഡിസംബർ 18 ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ലയണൽ സ്‌കലോനിയും കൂട്ടരും ട്രോഫി ഉയർത്തി.

ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് മെസി നടത്തിയത്. ടീമിനെ മുന്നിൽ നിന്ന് നയിച്ച് കളം നിറഞ്ഞപ്പോൾ മെസിക്ക് അർഹതപ്പെട്ട കിരീടം അയാളുടെ അവസാന ലോകകപ്പിൽ ടീമിന് കിട്ടിയെന്ന് പറയാം. ടൂർണമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഞായറാഴ്ച ഫൈനലിന് ശേഷം ഗോൾഡൻ ബോൾ താരം നേടി.

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരവും റൊണാൾഡോയും തമ്മിലുള്ള ഗോട്ട് സംവാദം ഇപ്പോൾ അവസാനിപ്പിച്ചതായി നിരവധി ആരാധകരുടെ അഭിപ്രായമുണ്ട്. ഒരു ആൾ ട്വിറ്ററിൽ എഴുതി:

ചില ട്വീറ്റുകൾ ഇങ്ങനെ:

“ഗ്രെയ്റ്റസ്റ് ഓഫ് ഓൾ ടൈം സാവധാനം ഇനി ഇല്ല, മെസിക്ക് മുകളിൽ ഇനി ആരും ഇല്ല”

“മെസിയുമായി ഒരിക്കലും അയാളെ താരതമ്യം ചെയ്യരുത്, അയാൾ എല്ലാവര്ക്കും മുകളിലാണ്.”

“റൊണാൾഡോയെ നെയ്മറുമായിട്ടോ എംബാപ്പെയും ആയിട്ടോ താരതമ്യം നടത്തുക.”